18 June Friday

മഴയിൽ വിറച്ച് ജില്ല

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

വൈദ്യുത കമ്പികൾക്കു മുകളിൽ വീണ തെങ്ങു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താങ്ങി നിർത്തിയപ്പോൾ

 റോഡിനു കുറുകെ തെങ്ങ് കടപുഴകി

പുനലൂർ 
കനത്ത മഴയിലും കാറ്റിലും റോഡിനു കുറുകെ തെങ്ങ്‌ കടപുഴകി. കലങ്ങുമുകൾ വാർഡിൽ ദേവീകോണം–-കലുങ്ങുമുകൾ റോഡിനു കുറുകെയാണ്‌  തെങ്ങു കടപുഴകിയത്. ലൈൻ തകർന്ന്‌ വൈദ്യുതിബന്ധവും ഗതാഗതവും മുടങ്ങി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.   വാർഡ് കൗൺസിലർ ജയപ്രകാശിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയുടെ മണ്ണുമാന്തി യന്ത്രം എത്തിച്ച്‌ തെങ്ങ്‌ മാറ്റി.
ചടയമംഗലം
കനത്ത മഴയത്ത് വ്യാപക നാശനഷ്ടം. ഇളമാട് പെട്രോൾ പമ്പിനു സമീപം റോഡിലേക്ക് മരം വീണു. അഗ്നിശമനസേനാ വിഭാഗം എത്തി മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ആയുർ കമ്പംകോട് പ്രദേശത്ത് മഴവെള്ളം കയറി. എംസി റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇളമാട്, വെളിനല്ലൂർ പഞ്ചായത്തുകളിലെ ഏലാകളിൽ വെള്ളം കയറിയിട്ടുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top