16 September Monday

ജനമനസ്സ്‌ കീഴടക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

  ചാത്തന്നൂർ

എങ്ങും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല, എല്ലാവർക്കും സുപരിചിതൻ. ചാത്തന്നൂരിലും നെടുങ്ങോലത്തും പരവൂരിലുമെല്ലാം ഓടിവന്ന‌് ആശ്ലേഷിക്കാനും വിജയം നേരാനും നിരവധി പേരെത്തി. എല്ലാവരോടും കുശലംപറഞ്ഞും പരിചയം പുതുക്കിയും കൊല്ലം പാർലമെന്റ‌് മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി  കെ എൻ ബാലഗോപാൽ വോട്ട‌് അഭ്യർഥിച്ചു. 
    കെ എൻ ബാലഗോപാലിന്റെ വ്യാഴാഴ‌്ചത്തെ പര്യടനം  ചാത്തന്നൂർ, നെടുങ്ങോലം, പരവൂർ, കല്ലുവാതുക്കൽ, നടയ്ക്കൽ എന്നീ മേഖലകളിലായിരുന്നു. ജില്ലയിലെ വലിയ പാലിയേറ്റീവ് കെയർ യൂണിറ്റ് സംരംഭത്തിന് തുടക്കം കുറിച്ച ജനകീയ നേതാവിനെ പ്രതീക്ഷയോടെയാണ‌് വോട്ടർമാർ എതിരേറ്റത‌്. 
 പാരിപ്പള്ളി മെഡിക്കൽകോളേജിന‌് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന‌് ഉൾപ്പെടെ ജനങ്ങൾക്കുവേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക‌് ചുക്കാൻ പിടിച്ച നേതാവാണ‌് കെ എൻ ബാലഗോപാൽ. അതിനെല്ലാമുള്ള പ്രത്യുപകാരം വോട്ടായി രേഖപ്പെടുത്തുമെന്ന‌് ജനങ്ങൾ കെ എൻ ബാലഗോപാലിന‌് ഉറപ്പുനൽകി. ഒപ്പം എൽഡിഎഫ‌് സർക്കാരിന്റെ  വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ജനങ്ങൾ അദ്ദേഹത്തോട‌് പറഞ്ഞു. 
     നെടുങ്ങോലം എംഎൽഎ മുക്ക്, പോസ്റ്റ‌്ഓഫീസ് ജങ്ഷൻ, രാമറാവു ആശുപത്രി ജങ്ഷൻ പരവൂർ കമ്പോളം, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ  കെ എൻ ബാലഗോപാൽ വോട്ട് അഭ്യർഥിച്ചു. 
    സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി തുളസീധരക്കുറുപ്പ്, ജി എസ് ജയലാൽ എംഎൽഎ, കെ സേതുമാധവൻ, കെ പി കുറുപ്പ്, എസ് പ്രകാശൻ, ആർ ഗോപാലകൃഷ്ണൻനായർ, എസ് ശ്രീലാൽ, എ സഫറുള്ള, കെ ആർ അജിത്, എസ് അനിൽകുമാർ, എം ബി ബിന്ദു, ജയലാൽ ഉണ്ണിത്താൻ, ജി പ്രേമചന്ദ്രനാശാൻ, ടി ആർ ദിപു, എൻ രവീന്ദ്രൻ, എസ് ധർമമ്മപാലൻ, മണ്ണയം നൗഷാദ്, പി അംബികാ കുമാരി, കെ ജോയിക്കുട്ടി, എൻ സതീശൻ, ഷാജി, സുവർണകുമാർ, സുധീന്ദ്രബാബു, എൻ പ്രദീപ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top