29 February Saturday
ആർത്തവസമയത്ത്‌ അടുക്കളയിൽ കയറി

ഗുജറാത്തിൽ പെൺകുട്ടികളെ അടിവസ്ത്രമഴിച്ച്‌ പരിശോധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
അഹമ്മദാബാദ്‌
ഗുജറാത്തിൽ ക്ലാസ്‌മുറിയിലിരിക്കുകയായിരുന്ന പെൺകുട്ടികളെ പിടിച്ചിറക്കി നിർബന്ധപൂർവം ആർത്തവ പരിശോധന നടത്തി. പെൺകുട്ടികൾ ആർത്തവ സമയത്ത്‌ അടുക്കളയിൽ കയറുന്നു എന്ന വാർഡന്റെ പരാതിയെത്തുടർന്നാണ്‌ ഹീന കൃത്യം.  68  വിദ്യാർഥിനികളുടെ  അടിവസ്ത്രമഴിപ്പിച്ച്‌ പരിശോധന നടത്തി. ഗുജറാത്തിലെ ഭുജിലുള്ള ശ്രീ സഹജാനന്ദ ഗേൾസ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിൽ  വ്യാഴാഴ്‌ചയായിരുന്നു സംഭവം. വിദ്യാർഥിനികൾ സർവകലാശാല വൈസ്‌ ചാൻസലർക്ക്‌ പരാതി നൽകിയതോടെയാണ്‌ സംഭവം പുറത്തറിയുന്നത്‌. 
ക്ലാസ്‌ നടക്കുന്നതിനിടെ   പ്രിൻസിപ്പൽ റിത റാണിയുടെ നിർദേശമനുസരിച്ചായിരുന്നു പരിശോധന. ക്ലാസിൽനിന്ന്‌ വിളിച്ചിറക്കി  ഹോസ്റ്റലിലെ ശുചിമുറിയിലേക്ക്‌  കൊണ്ടുപോയാണ്‌ അടിവസ്‌ത്രമഴിച്ച്‌ പരിശോധിച്ചത്‌. ഇതാദ്യമായല്ല തങ്ങളെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നതെന്നും വിദ്യാർഥിനികൾ പറഞ്ഞു. സംഭവം  അന്വേഷിക്കുമെന്ന്‌ സർവകലാശാല വൈസ്‌ ചാൻസലർ ദർശന ദോലാകിയ പറഞ്ഞു. ക്രാന്തിഗുരു ശ്യാംജി കൃഷ്ണ  വർമ കച്ച്‌ സർവകലാശാലയുടെ കീഴിലാണ്‌ കോളേജ്‌.   കോളേജിന്‌ സ്വന്തമായി ഹോസ്സൽ സൗകര്യമില്ല. കോളേജിന്റെ പരിധിയിലുള്ള സ്‌കൂളിന്റെ ഹോസ്റ്റലിലാണ്‌ വിദ്യാർഥിനികൾ താമസിക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top