ചവറ
എല്ലാ ജീവനക്കാരും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന് (സിഐടിയു)വോട്ട് നൽകണമെന്ന് യൂണിയൻ കൺവൻഷൻ അഭ്യർഥിച്ചു. കേരള വാട്ടർ അതോറിറ്റി റഫറണ്ടവുമായി ബന്ധപ്പെട്ട് ചവറ, ശാസ്താംകോട്ട ബ്രാഞ്ച് നേതൃത്വത്തിൽ ഇടപ്പള്ളിക്കോട്ടയിലാണ് മേഖലാ കൺവൻഷൻ നടന്നത്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. വിസിമോൾ അധ്യക്ഷയായി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ, എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി ബിന്ദു, യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി മന്മഥൻ, സെക്രട്ടറി ഹരികുമാർ, ട്രഷറർ ബിനീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..