25 February Thursday
സംസ്ഥാന ബജറ്റ്‌ ഇന്ന്‌

ഇക്കൊല്ലവും വാനോളം

സ്വന്തം ലേഖകന്‍Updated: Friday Jan 15, 2021
കൊല്ലം
എൽഡിഎഫ്‌ സർക്കാരിന്റെ ഭാവികേരള വികസനക്കുതിപ്പിനൊപ്പം മുന്നേറാൻ ഒരുങ്ങി കൊല്ലം. ജനക്ഷേമത്തിനും വികസനത്തിനും കരുത്ത്‌ പകർന്ന്‌ സംസ്ഥാനസർക്കാരിന്റെ 2020–-21 സാമ്പത്തികവർഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്‌ച മന്ത്രി ടി എം തോമസ്‌ ഐസക്‌ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ്‌ കൊല്ലം. 
നൂറുദിനപദ്ധതിയിൽ സമാനതകളില്ലാത്ത വികസനത്തിന്‌ സാക്ഷ്യം വഹിച്ച കൊല്ലം തുടർന്നും മുന്നേറ്റം ‌പദ്ധതികൾ കാത്തിരിക്കുന്നു. കിഫ്‌ബി വഴി നടപ്പാക്കിയ പദ്ധതികൾ ജില്ലയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തി.  
കൊല്ലത്തിന്റെ മുഖശ്രീയായ തുറമുഖം എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ  തലയെടുപ്പോടെ നിൽക്കുന്നു.  തുടർവികസനങ്ങൾ ഇനിയും തുറമുഖത്തുണ്ടാകണം. കേന്ദ്രസർക്കാരിന്റെ ആഭ്യന്തര‌ മന്ത്രാലയം നൽകുന്ന എമിഗ്രേഷൻ ക്ലിയറൻസ്‌ കൂടി ലഭിച്ചാൽ എല്ലാ കപ്പലുകൾക്കും കരയ്‌ക്കടുക്കാം. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക്‌ സ്വന്തം സ്ഥലവും കെട്ടിടവും യാഥാർഥ്യമാകണം. തീരദേശ, മലയോര ഹൈവേ, ഗ്രാമീണറോഡുകൾ എന്നിവയുടെ വികസനത്തിന്‌  സർക്കാരിന്റെ കൂടുതൽ കരുതൽ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്‌. ഉന്നതനിലവാരമുള്ള ഹാർബറുകൾക്ക്‌ സർക്കാരിന്റെ പ്രഥമപരിഗണന ലഭിച്ചേക്കും. 
4605 കോടിരൂപയുടെ പദ്ധതികളാണ്‌  കിഫ്‌ബി ഫണ്ട്‌ വഴി  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നത്‌. കൊല്ലം ജനതയുടെ കുടിവെള്ള പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമാകുന്ന ഞാങ്കടവ്‌ കുടിവെള്ള പദ്ധതി അതിവേഗത്തിലാണ്‌‌. 235 കോടി രൂപ ഉപയോഗിച്ച്‌ നടപ്പാക്കുന്ന ‌പദ്ധതി കൊല്ലം, ഇരവിപുരം, കുണ്ടറ മണ്ഡലങ്ങൾ പ്രതീക്ഷയോടെ കാണുന്നു. കുടിവെള്ള സംഭരണശാലകളും പൈപ്പിടലും ഉൾപ്പെടെ 70 ശതമാനം നിർമാണം പൂർത്തിയായി. ജില്ലയിൽ 35 സ്‌കൂൾ ഹൈടെക്കായി. അഞ്ചൽ കുളത്തൂപ്പുഴ–- അരിപ്പ വഴി പോകുന്ന മലയോര ഹൈവേയ്‌ക്കായി 205 കോടി രൂപ‌ കഴിഞ്ഞ ബജറ്റുകളിൽ വകയിരുത്തി. മൺറോതുരുത്ത്, പനയം നിവാസികൾ പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന പെരുമൺ പാലത്തിന്റെ  നിർമാണം ആരംഭിച്ചു. പുനലൂർ താലൂക്കാശുപത്രിയിൽ 68 കോടി രൂപയുടെ  വികസനം നടക്കുന്നു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എട്ടുനില കെട്ടിടത്തിനായി 90 കോടി രൂപയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ മുൻബജറ്റുകളിൽ വകയിരുത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top