24 October Thursday
വീണ്ടും ബസുകളുടെ കൊലവിളി

മത്സരയോട്ടത്തിനിടെ വീട്ടമ്മ സീറ്റിൽ നിന്ന്‌ തെറിച്ചു വീണു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
 
ശാസ്താംകോട്ട
മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ഗുരുതരാവസ്ഥയിൽ. 
വ്യാഴാഴ്ച പകൽ രണ്ടിന്‌ തോപ്പിൽമുക്കിനു സമീപമാണ് അപകടമുണ്ടായത്. ശാസ്താംകോട്ട രാജഗിരിയിലുള്ള ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന വടക്കുംതല പരിച്ചേരിൽ മേക്കതിൽ ക്രൈസ്റ്റ് ഭവനത്തിൽ സാറാമ്മയാണ് (54)തെറിച്ചുവീണത്. കെഎസ്ആർടിസി ബസിനോട് മത്സരിച്ച് ഓടിയ സ്വകാര്യ ബസിലെ യാത്രക്കാരിയായിരുന്നു ഇവർ. 
ബസ്‌  അമിതവേഗത്തിൽ വളവ് തിരിഞ്ഞപ്പോൾ വാതിലിനടുത്തുള്ള സീറ്റിൽ ഇരുന്ന സാറാമ്മ തെറിച്ച് റോഡിലേക്ക്‌  വീഴുകയായിരുന്നു. 
വീഴ്ചയുടെ ആഘാതത്തിൽ  തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. 
താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ബസ്‌ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രധാന വാർത്തകൾ
 Top