24 October Thursday
ദേശാഭിമാനി പ്രചാരണം ഊർജിതം

ലിസ്‌റ്റും വരിസംഖ്യയും ഏറ്റുവാങ്ങൽ 16 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
 
കൊല്ലം
ജില്ലയിൽ ദേശാഭിമാനി പത്രപ്രചാരണം ഊർജിതം. സിപിഐ എം ബ്രാഞ്ച്‌ തലം മുതൽ വിവിധ  പ്രചാരണപരിപാടികളുമായി പ്രവർത്തകർ സജീവമായി. സെപ്‌തംബർ ഒന്നിന്‌ ആരംഭിച്ച പ്രചാരണ പ്രവർത്തനങ്ങളെ വായനാസമൂഹം ഹൃദയപൂർവം വരവേൽക്കുകയാണ്‌. വരിക്കാരെ ചേർക്കുന്നതിനുള്ള ഭവനസന്ദർശനങ്ങൾ തുടരുകയാണ്‌.
ജില്ലയിൽ ഇതുവരെ ചേർത്ത പത്രവരിക്കാരുടെ ലിസ്‌റ്റും വരിസംഖ്യയും ഏറ്റുവാങ്ങൽ 16ന്‌ ആരംഭിക്കും. ഏരിയാതല പ്രവർത്തകയോഗങ്ങളിൽ വച്ചാകും ലിസ്റ്റ് ഏറ്റുവാങ്ങുക. 
ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച്‌ സെക്രട്ടറിമാർ, ജനപ്രതിനിധികൾ, വർഗ ബഹുജന സംഘടനകളുടെ ഏരിയ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ അറിയിച്ചു.
16ന്‌ കൊല്ലം, ചാത്തന്നൂർ, പുനലൂർ, 17ന്‌ കൊല്ലം ഈസ്റ്റ്‌, കൊട്ടാരക്കര, പത്തനാപുരം, 18ന്‌ കുണ്ടറ, നെടുവത്തൂർ, അഞ്ചൽ, ശൂരനാട്‌, 19ന്‌ കൊട്ടിയം, കരുനാഗപ്പള്ളി, കുന്നത്തൂർ, 20ന്‌ കുന്നിക്കോട്‌, കടയ്ക്കൽ, ചവറ, 21ന്‌ അഞ്ചാലുംമൂട്‌. 22ന്‌ ചടയമംഗലം എന്നിങ്ങനെ യോഗങ്ങൾ ചേരും.
പ്രധാന വാർത്തകൾ
 Top