21 October Monday

പീതവർണമണിഞ്ഞ്‌ കൊല്ലം നഗരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
കൊല്ലം
നഗരത്തെ പീതവർണത്തിലാറാടിച്ച്‌ ചതയദിന ഘോഷയാത്ര.  ശ്രീനാരായണഗുരുവിന്റെ 165–--ാം ജയന്തി  ആഘോഷത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം കൊല്ലം യൂണിയനും  എസ്എൻ ട്രസ്റ്റും സംഘടിപ്പിച്ച  വർണശബളമായ ഘോഷയാത്രയിൽ വെൻ ജനാവലി അണിനിരന്നു.    
ഗുരുദേവന്റെ ജീവിതചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള  നിശ്ചല ദൃശ്യങ്ങളും തെയ്യം, കാവടിയാട്ടം, ചെണ്ടമേളം, പഞ്ചാരിമേളവും നെറ്റിപ്പട്ടമണിഞ്ഞ ഗജവീരൻമാരും  ഘോഷയാത്രയ്‌ക്ക്‌ മിഴിവേകി.  എസ്എൻ കോളേജിലെ ആർ ശങ്കർനഗറിൽ രാവിലെ മോഹൻശങ്കർ പതാക ഉയർത്തി.    
ഘോഷയാത്ര വൈകിട്ട് അഞ്ചിന് സിംസ് ആശുപത്രി വളപ്പിലെ ആർ ശങ്കർ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിച്ചു. ചിന്നക്കട, റെയിൽവേ മേൽപ്പാലം, മുനിസിപ്പൽ ഓഫീസ്, കന്റോൺമെന്റ് മൈതാനം വഴി ആർ ശങ്കർ നഗറിൽ സമാപിച്ചു. യൂണിയൻ പ്രസിഡന്റ്‌ മോഹൻ ശങ്കർ, ഡോ. എൻ ജയദേവൻ, എൻ രാജേന്ദ്രൻ, പി സുന്ദരൻ, രാജീവ്‌ കുഞ്ഞുക്കൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി. ജയന്തി സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്‌ഘാടനംചെയ്‌തു. മോഹൻ ശങ്കർ അധ്യക്ഷനായി. മേയർ വി രാജേന്ദ്രബാബു, എം മുകേഷ്‌ എംഎൽഎ,  ഫാ. ഉമ്മൻ ജോർജ്‌ വരിഞ്ഞവിള എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top