22 October Tuesday

കിഴക്കൻമേഖലയിൽ വിപുലമായ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
കൊട്ടാരക്കര
ജില്ലയുടെ കിഴക്കൻമേഖലയിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.
പുത്തൂർ പബ്ലിക് ലൈബ്രറിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ പൊലീസ് സബ് ഇൻസ്പെക്ടർ ആർ രതീഷ് കുമാർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ബി ശ്രീകുമാർ അധ്യക്ഷനായി.
സെക്രട്ടറി കെ കുമാരൻ സ്വാഗതംപറഞ്ഞു. പ്രൊഫ. കെ ഗോപിനാഥപിള്ള ഓണസന്ദേശം നൽകി. 
വിനോജ് വിസ്മയ,  ബിനു പാപ്പച്ചൻ, കെ ബിജുമോൻ, ടി കെ ശശികുമാർ, കെ പ്രദീപ്, അനുരാജ് മാറനാട്, റോബിൻ തോമസ്, അരുൺദേവ്, അശ്വതിലാൽ എന്നിവർ സംസാരിച്ചു . ഓണം ക്വിസ്, ഓണപ്പാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, പൂക്കളമിടൽ തുടങ്ങിയവ ഉണ്ടായിരുന്നു. രാജീവ് ആർ നന്ദി പറഞ്ഞു.
കരുതലിന്റെയും കാരുണ്യത്തിന്റെയും  ജീവമുഖം പകർന്ന് മനസ്സുനിറയെ മധുരം നിറച്ച്  വൈഎംസിഎ പുനലൂർ, കൊല്ലം സബ്റീജ്യൻ ഭാരവാഹികളും നിർവാഹക സമിതി  അംഗങ്ങളും കൊട്ടാരക്കര  മാർത്തോമ ജൂബിലി മന്ദിരത്തിൽ ഒത്തുകൂടി. 
ഓണാഘോഷ പരിപാടികൾ ടെലിവിഷൻ താരം ആർദ്രാ സാജൻ ഉദ്ഘാടനംചെയ്തു. ഒരേസമയം അഞ്ച് ഉപകരണസംഗീതം സ്വന്തം സ്വരത്തിലൂടെ തീർത്ത് ഹ്യൂമൻ ബിറ്റ് ബോക്സിങ്ങിൽ അത്ഭുതമായ ആർദ്ര അവതരിപ്പിച്ച കലാപരിപാടികൾ അന്തേവാസികളുടെ മനം നിറച്ചു. 
പുനലൂർ സബ്റീജ്യൻ ചെയർമാൻ കെ ബാബുക്കുട്ടി അധ്യക്ഷനായി. യുഎഇ കൊല്ലം പ്രവാസി സമാജം പ്രസിഡന്റ് മാത്യൂജോൺ, കെ ഒ രാജുക്കുട്ടി, സാജൻ വേളൂർ,  എം തോമസ്കുട്ടി,  സി പി ശാമുവേൽ,  മാത്യൂ വർഗീസ്, ജയിംസ് ജോർജ്, സഖറിയ വർഗീസ് എന്നിവർ 
സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top