22 September Tuesday

ഓണം നിറച്ചുണ്ണാം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

 കൊല്ലം

കോവിഡ്‌ വരുത്തിയ ദുരിതത്തിനിടെ എങ്ങനെ ഓണമുണ്ണും എന്ന അങ്കലാപ്പ്‌ വേണ്ട. സർക്കാരിന്റെ ഓണക്കിറ്റ്‌ വീടുകളിൽ എത്തിത്തുടങ്ങി. 11 ഇന ഭക്ഷ്യസാധനങ്ങളാണ്‌ കിറ്റിലുള്ളത്‌.  എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ 7,51,051 കുടുംബങ്ങൾക്ക്‌ ‌സർക്കാരിന്റെ ഓണസമ്മാനം ലഭിക്കും. കഴിഞ്ഞ മാസം റേഷൻ കൈപ്പറ്റിയ കടകളിൽനിന്ന്‌ 4831 അന്ത്യോദയ അന്നയോജന കാർഡുകാരാണ്‌ വ്യാഴാഴ്ച കിറ്റ്‌ വാങ്ങിയത്‌. 48,301 പേരാണ്‌ ഈ വിഭാഗത്തിലുള്ളത്‌. ഇവർക്കുള്ള വിതരണം പൂർത്തിയായാൽ 28,8087കുടുംബം ഉൾപ്പെട്ട ‌ മുൻഗണനേതര കാർഡുകാർക്ക്‌ നൽകും. ശേഷം 20,5477 നീലകാർഡുകാർക്കും 20,9186 വെള്ളകാർഡുകാർക്കും കിറ്റ്‌ വിതരണംചെയ്യും. ട്രോളിങ്‌ നിരോധനത്തിന്റെയും കോവിഡ്‌ അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തിൽ ജില്ലയിലെ തീരദേശമേഖലയിൽ കുടുംബങ്ങൾക്ക്‌ പ്രത്യേക ഭക്ഷ്യക്കിറ്റ്‌ വിതരണവും ഉടൻ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top