23 September Wednesday

ജാഗ്രത കുറയരുത്‌: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
കൊല്ലം
ജില്ലയിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിനാൽ ജാഗ്രത ശക്തമാക്കണമെന്ന്  കലക്ടർ ബി അബ്ദുൽ നാസർ നിർദേശിച്ചു. കോവിഡ്  ജാഗ്രതയിൽ കുറവു വരരുത്. കൃത്യമായും ദിനംപ്രതി വിലയിരുത്തൽ ഉണ്ടാകണം. കലക്ടറേറ്റിൽ ചേർന്ന  ഉന്നതതല ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിലാണ് നിർദേശം. 
ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർഥികൾ താമസിക്കുന്ന ദിവസങ്ങളിൽമാത്രം വാടക നൽകിയാൽ മതിയെന്നും കലക്ടർ അറിയിച്ചു. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭ, മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ക്ലോസ്ഡ് ക്ലസ്റ്റർ ഗ്രൂപ്പ് സംവിധാനം വഴിയുള്ള നിയന്ത്രണങ്ങൾ നേരിട്ടു നിരീക്ഷിച്ച് ശക്തിപ്പെടുത്തണം.  അയവില്ലാതെ തുടർന്ന  നിയന്ത്രണം ഫലം കണ്ടതായും കലക്ടർ പറഞ്ഞു. താലൂക്കുതലത്തിൽ പ്രവർത്തനപുരോഗതി  ദിവസവും വിലയിരുത്താൻ ഡെപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകി. 
ഹാർബറുകളിൽ നിരീക്ഷണം ശക്തമാക്കിയതായി സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ അറിയിച്ചു. ചടയമംഗലം, തെന്മല മേഖലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി എസ്‌ ഹരിശങ്കർ അഭിപ്രായപ്പെട്ടു.  എആർ ക്യാമ്പിൽ 18ന്‌ രോഗപരിശോധന നടത്തുമെന്ന്‌ ഡിഎംഒ ആർ ശ്രീലത അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top