22 September Tuesday

മണ്ണാപ്പറമ്പിൽ കുടുംബത്തിലെ 4 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
ചടയമംഗലം 
പഞ്ചായത്തിൽ വ്യാഴാഴ്‌ച ഏഴുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആന്റിജൻ ടെസ്റ്റ് നടത്തിയ 138 പേരിൽ ഏഴുപേരാണ്‌ പോസിറ്റീവായത്‌. കുരിയോട് രണ്ട്‌, വെള്ളൂപ്പാറ ഒന്ന്‌, മണ്ണാപ്പറമ്പ് നാലുപേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മണ്ണാപ്പറമ്പിൽ പോസറ്റീവായ നാലുപേരും ഒരു വീട്ടിലുള്ളവരാണ്‌.  
ഇന്ത്യൻ ബാങ്കിൽനിന്നുള്ള സമ്പർക്കപ്പട്ടികയിൽ മുന്നൂറിലധികം പേരുണ്ട്‌. ടെസ്റ്റ് ചെയ്യാനുള്ളവർ വെള്ളിയാഴ്‌ നിലമേൽ, വെളിനല്ലൂർ സിഎച്ച്സിലും ശനിയാഴ്ച ചടയമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിലും എത്തണം.  
പഞ്ചായത്ത്‌ പരിധിയിൽ രണ്ടുദിവസം മുമ്പ് ഒരു കുടുംബത്തിലെ നാലുപേരടക്കം എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗികളുടെ എണ്ണം കൂടിയതോടെ പ്രദേശത്ത്‌ നിയന്ത്രണങ്ങൾ കർശനമാക്കി. സമ്പർക്ക സാധ്യത വിലയിരുത്തി കുരിയോട്, മണ്ണാപ്പറമ്പ്, കണ്ണംകോട്, പൂങ്കോട്, ടൗൺ വാർഡുകൾ കണ്ടെയ്‌ൽമെന്റ് സോണുകളായി തുടരുകയാണ്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top