26 August Monday

ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
കൊല്ലം
പ്രളയബാധിതരെ സഹായിക്കാൻ പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ സിപിഐ എം ജില്ലാ കമ്മിറ്റി ബഹുജനങ്ങളോട്‌ അഭ്യർഥിച്ചു. തുക സമാഹരിക്കാൻ 18വരെ പാർടി ഘടകങ്ങളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി എസ് സുദേവൻ അറിയിച്ചു.
പ്രളയബാധിതരെ സഹായിക്കാൻ പാർടി പ്രവർത്തകരും വർഗബഹുജന സംഘടനാ വളണ്ടിയർമാരും സജീവമായി രംഗത്തുണ്ട്. 2018ലെ പ്രളയകാലത്ത്‌ മറ്റു ജില്ലകളിൽ രക്ഷാപ്രവർത്തനം നടത്താൻ കേരളത്തിലാദ്യമായി കൊല്ലത്തുനിന്നു വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകൾ രംഗത്തിറങ്ങി. ഇത്തവണയും ആഗസ്ത് ഒമ്പത് മുതൽ മത്സ്യത്തൊഴിലാളികൾ പ്രളയമുണ്ടാകാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ പോയി. സന്നദ്ധപ്രവർത്തനത്തിന്റെ ഉത്തമ മാതൃകയാണിതെല്ലാം.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കുകയാണ്‌ ആദ്യംവേണ്ടത്. വ്യാപാരി വ്യവസായികളുടെ സഹായത്തോടെ മരുന്നുകൾ, പുതപ്പുകൾ, പുതുവസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കുപ്പിവെള്ളം, അരി, സോപ്പ്, ഡെറ്റോൾ, സാനിറ്ററി നാപ്കിൻ തുടങ്ങിയവ ശേഖരിക്കാൻ കഴിയണം.
പതിനെട്ടുവരെ അതത്‌ പാർടി ഘടകങ്ങളുടെ ചുമതലയിൽ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫണ്ട്‌ ശേഖരിക്കണം. ഇതിനായി പരമാവധി വീടുകളിലും  കടകമ്പോളങ്ങളിലും പാർടി പ്രവർത്തകർ സന്ദർശിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന നിലയിലുള്ള കള്ളപ്രചാരവേലയെ തിരിച്ചറിയാൻ കഴിയണം. മനുഷ്യത്വപരമായ പ്രവർത്തനം ഏറ്റെടുത്ത് ഇക്കാര്യങ്ങളിൽ സഹകരിക്കാൻ എല്ലാ വിഭാഗങ്ങളും തയ്യാറാകണമെന്ന്‌ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top