09 August Sunday

ഉത്ര വധക്കേസ്‌: സൂരജും സുരേഷും വനംവകുപ്പ്‌ കസ്റ്റഡിയിൽ

സ്വന്തം ലേഖകന്‍Updated: Tuesday Jul 14, 2020
അഞ്ചൽ 
 ഏറം സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ  പ്രതികളായ ഭർത്താവ്‌ സൂരജ്, പാമ്പുപിടിത്തക്കാരൻ സുരേഷ് എന്നിവരെ വനംവകുപ്പ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. 
മാവേലിക്കര സബ്‌ ജയിലിൽ റിമാൻഡിലായിരുന്ന‌ ഇവരെ അഞ്ചൽ ഫോറസ്റ്റ്‌ റേഞ്ച് ഓഫീസർ ബി ആർ ജയന്റെ നേതൃത്വത്തിൽ രാവിലെ ജയിലിൽ എത്തി കസ്റ്റഡിയിലെടുത്തു. സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വനംവകുപ്പിലെ‌  വിദഗ്‌ധർ  ചൊവ്വാഴ്‌ച തെളിവെടുപ്പ് നടത്തും. സുരേഷ്‌ ഫെബ്രുവരി 24ന്‌ കല്ലുവാതുക്കലിൽനിന്ന്‌ പിടിച്ച അണലിയെയാണ്‌ ‌25ന്‌ പറക്കോട്ടെ വീട്ടിലെത്തി സൂരജിന്‌ കൈമാറിയത്‌. ഈ പാമ്പാണ്‌ മാർച്ച്‌ രണ്ടിന്‌ ആദ്യമായി ഉത്രയെ കടിച്ചതെന്ന്‌ അന്വേഷകസംഘം  സ്ഥിരീകരിച്ചിട്ടുണ്ട്‌‌. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ  വീട്ടിലെത്തുന്നത്‌.   ആറ്റിങ്ങൽ ആലംകോടുനിന്ന്‌ സുരേഷ്‌ പിടിച്ച മൂർഖനെക്കൊണ്ട്‌ കടിപ്പിച്ചാണ്‌  സൂരജ്‌  ഉത്രയെ കൊലപ്പെടുത്തിയത്‌.
സൂരജിന്റെ അച്ഛന്‌ ജാമ്യമില്ല
കൊല്ലം
ഉത്ര കൊലക്കേസിൽ ഒന്നാം പ്രതി സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കർ സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി തള്ളി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top