24 May Tuesday

വേനൽത്തുമ്പി 
കലാജാഥയ്‌ക്കു തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

വേനൽത്തുമ്പി ശൂരനാട് ഏരിയാതല പര്യടന പരിപാടിയുടെ ഉദ്ഘാടനം അയിഷാ പോറ്റി നിർവഹിക്കുന്നു

ശൂരനാട്
ബാലസംഘം ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേനൽത്തുമ്പി കലാജാഥയ്‌ക്ക് വെള്ളിയാഴ്‌ച തുടക്കമായി. തഴവ ചിറ്റുമൂല ഗ്രൗണ്ടിൽ നടന്ന വേനൽത്തുമ്പി ഏരിയാതല പര്യടന പരിപാടിയുടെ ഉദ്ഘാടനം അയിഷാ പോറ്റി നിർവഹിച്ചു. ബാലസംഘം ഏരിയ സെക്രട്ടറി ആർച്ച അധ്യക്ഷയായി. സിപിഐ എം തഴവ ലോക്കൽ സെക്രട്ടറി കെ ജെ സിദ്ദിഖ് സ്വാഗതം പറഞ്ഞു. ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ശിവശങ്കരപ്പിള്ള, ആർ അമ്പിളിക്കുട്ടൻ, എസ് സദാശിവൻ, എസ് ശ്രീലത, തൊടിയൂർ രാധാകൃഷ്ണൻ, കലാമണ്ഡലം അക്ഷയ, എ സുരേഷ് ബാബു, അഖിൽരാജ്, ബിന്ദുകല, ജയപ്രകാശ് എന്നിവർ സംസാരിച്ചു.
തുടർന്ന് ഗ്രൗണ്ടിൽ കുട്ടികൾ കലാപരിപാടി അവതരിപ്പിച്ചു. ശനി രാവിലെ ഒമ്പതിന്‌ ശൂരനാട് വടക്ക് സംഗമം, പകൽ മൂന്നിന്‌ ഓച്ചിറ കിഴക്ക് മേമന തെക്ക് കുഴിവേലിൽ ജങ്‌ഷൻ, വൈകിട്ട് അഞ്ചിന് ഓച്ചിറ പടിഞ്ഞാറ് തയ്യിൽമുക്ക്‌ എന്നിവിടങ്ങളിൽ കലാജാഥ അവതരിപ്പിക്കും. ഞായറാഴ്ച പാവുമ്പാ ശൂരനാട്, എച്ച്എസ് ജങ്ഷൻ, ശൂരനാട് കിഴക്ക്, പോരുവഴി പടിഞ്ഞാറ് എന്നിവിടങ്ങളിൽ കലാജാഥ അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന്‌ പോരുവഴി കിഴക്ക് കലാജാഥ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top