27 May Monday

ശക്തമായ മിന്നലിൽ മേൽകടയ്ക്കാവൂരിൽ വ്യാപക നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
ചിറയിൻകീഴ്
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മിന്നലിൽ മേൽകടയ്ക്കാവൂരിൽ വ്യാപക നാശനഷ്ടമുണ്ടായി. അമ്പതോളം വീടുകളിലാണ് നാശനഷ്ടമുണ്ടായത്. 
മേൽകടയ്ക്കാവൂർ കുന്നുംപുറം വീട്ടിൽ വസന്തയുടെ വീട്ടിലെ തെങ്ങ് കത്തിനശിച്ചു. പരിസരങ്ങളിലുള്ള വീടുകളിലെ ടിവി, ഫ്രിഡ്ജ്, ഫാൻ തുടങ്ങിയ ഗൃഹോപകരണങ്ങളാണ് മിന്നലേറ്റ് നശിച്ചത്. ഹൈമാസ്റ്റ് ലൈറ്റിന് മിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചു. ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ്  മേഖകളിലെ വീട്ടുപകരണങ്ങൾക്കും കേടുപാട‌് സംഭവിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top