23 July Tuesday

കലാഗ്രാമം പദ്ധതി: സൗജന്യ പരിശീലനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

 ചിറയിൻകീഴ്

സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പിന് അർഹരായ കലാകാരൻമാരുടെ സഹായത്തോടെ ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌  കലാഗ്രാമം പദ്ധതിയുടെ ഭാഗമായി സൗജന്യ പരിശീലനം തുടങ്ങി.  ആറ് സെന്ററുകളിലായാണ് പരിശീലനം നടക്കുക. കായിക്കര ആശാൻ സ് മാരകത്തിലും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലുമാണ് ഇപ്പോൾ പരിശീലനം ആരംഭിച്ചത്. മോഹിനിയാട്ടം, മാർഗം കളി, കഥകളി, ചെണ്ടമേളം, ചിത്രരചന, തിരുവാതിര എന്നീ ഇനങ്ങളിലാണ് പരിശീലനം. ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ടൈംടേബിൾ പ്രകാരമുള്ള ക്ലാസുകൾ നടക്കും.  എല്ലാ പ്രായത്തിലുള്ളവർക്കും പദ്ധതിയിൽ അണിചേരാം. മാസം പതിനയ്യായിരം രൂപ വീതം ഫെല്ലോഷിപ് അടക്കം പരിശീലകർക്ക് നൽകും.  ശാർക്കര കലാഗ്രാമം, മുദാക്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, ചിറയിൻകീഴ് തിട്ടയിൽമുക്ക് ജി ശങ്കരപ്പിള്ള ഗ്രന്ഥശാല, വക്കം ഖാദർ മെമ്മോറിയൽ ഗ്രന്ഥശാല എന്നിവിടങ്ങളിൽ സെന്ററുകൾ തുടങ്ങും.
പ്രധാന വാർത്തകൾ
 Top