29 January Saturday

ആര്‍ എസ് ഉണ്ണിയുടെ ചെറുമക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കൊല്ലം

എൻ കെ പ്രേമചന്ദ്രൻ എംപി ചെയർമാനായ ഫൗണ്ടേഷന്റെ മറവിൽ ആർ എസ് ഉണ്ണിയുടെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം പൊളിച്ച ചെറുമക്കൾക്കെതിരെ സൈ ബർ ആക്രമണം. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണവും ഭീഷണിയുമാണ് പ്രേമചന്ദ്രന്റെയും ഫൗണ്ടേഷൻ സെക്രട്ടറി കെ പി ഉണ്ണിക്കൃഷ്ണന്റെയും അനുയായികൾ നടത്തുന്നത്. ഇതിനെതിരെ ആർ എസ് ഉണ്ണിയുടെ ചെറുമക്കളായ അമൃത വി ജയും അ‍ഞ്ജന വി ജയും കൊല്ലം അസിസ്റ്റന്റ്‌ പൊലീസ് കമീഷണർ വിജയകുമാറിനു പരാതി നൽകി. 
ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ആർ എസ് ഉണ്ണി ഫൗണ്ടേഷൻ എന്ന വാ​ട്സാപ്‌ ​ഗ്രൂപ്പ് വഴിയും മറ്റ് സമൂഹമാധ്യമങ്ങൾ വഴിയും സൈബർ ആക്രമണം നടക്കുകയാണെന്ന് പരാതിയിൽ പറയുന്നു. 31ന് ശക്തികുളങ്ങരയിലെ വീട്ടിൽ താമസിക്കാനെത്തിയപ്പോൾ അഞ്ജനയെയും അമൃതയെയും ഉണ്ണിക്കൃഷ്ണനും അനുയായികളും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. 
ഇതിൽ പൊലീസ് കേസെടുത്തിട്ടും സമൂഹമാധ്യമങ്ങൾ വഴി ഭീഷണി രൂപത്തിലും അപമാനപ്പെടുത്തുന്ന രീതിയിലും വ്യാജസന്ദേശങ്ങൾ നിരന്തരം പടച്ചുവിടുകയാണെന്ന്‌ പരാതിയിൽ ചൂണ്ടിക്കാട്ടി.
ശക്തികുളങ്ങരയിലെ വീടും സ്ഥലവുമടങ്ങിയ കോടികളുടെ കുടുംബസ്വത്താണ് ഫൗണ്ടേഷൻ രൂപീകരിച്ച് തട്ടിയെടുക്കാൻ ശ്രമിച്ചത്. ഇതിൽ പ്രേമചന്ദ്രനും ഉണ്ണിക്കൃഷ്ണനും ഉൾപ്പെടെയുള്ളവർക്കെതിരെ ഭീഷണിപ്പെടുത്തലും വഞ്ചനാകുറ്റവും വ്യാജരേഖ ചമയ്ക്കലും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ശക്തികുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top