22 January Saturday

കോവിഡ് കുതിക്കുന്നു 678

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കൊല്ലം

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. വ്യാഴാഴ്ച 678 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ 17 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന്‌ എത്തിയ നാലുപേർക്കും സമ്പർക്കത്തിലൂടെ 652 പേർക്കുമാണ് രോഗബാധ. 126 പേർ രോഗമുക്തി നേടി. കൊല്ലം കോർപറേഷനിൽ 171 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളിൽ പുനലൂർ- 28, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ 16 വീതവും പരവൂർ -11 എന്നിങ്ങനെയാണ് രോഗികൾ.
പഞ്ചായത്തുകളിൽ മൈലം 15,  കല്ലുവാതുക്കൽ, തഴവ പ്രദേശങ്ങളിൽ 14 വീതവും പിറവന്തൂർ, പൂതക്കുളം ഭാഗങ്ങളിൽ 13 വീതവും ആദിച്ചനല്ലൂർ, ഇളമാട്, ഇളമ്പള്ളൂർ, ചവറ, പത്തനാപുരം എന്നിവിടങ്ങളിൽ 12 വീതവും പന്മന, മേലില, ശാസ്താംകോട്ട പ്രദേശങ്ങളിൽ 11 വീതവും വിളക്കുടി- 10, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ, കുണ്ടറ, തൃക്കോവിൽവട്ടം, വെട്ടിക്കവല ഭാഗങ്ങളിൽ ഒമ്പതു വീതവും കരീപ്ര, കുലശേഖരപുരം, കൊറ്റങ്കര, ചിറക്കര, നെടുമ്പന, പോരുവഴി, മയ്യനാട് എന്നിവിടങ്ങളിൽ എട്ടുവീതവും ഉമ്മന്നൂർ, കടയ്ക്കൽ, കുളത്തൂപ്പുഴ, ചാത്തന്നൂർ, തലവൂർ, നെടുവത്തൂർ, വെളിനല്ലൂർ ഭാഗങ്ങളിൽ ഏഴുവീതവും അലയമൺ, എഴുകോൺ, ഓച്ചിറ, ചിതറ, പെരിനാട്, ശൂരനാട് വടക്ക് പ്രദേശങ്ങളിൽ ആറുവീതവും ഇട്ടിവ, ഏരൂർ, തെക്കുംഭാഗം, തൊടിയൂർ, പൂയപ്പള്ളി, വെളിയം എന്നിവിടങ്ങളിൽ അഞ്ചുവീതവും കുളക്കട, ക്ലാപ്പന, പനയം, മൈനാഗപ്പള്ളി പ്രദേശങ്ങളിൽ നാലുവീതവും ആലപ്പാട്, പട്ടാഴി ഭാഗങ്ങളിൽ മൂന്നുവീതവുമാണ് രോഗികൾ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top