21 February Thursday

ട്രെയിൻ സർവീസ് തോന്നിയതുപോലെ; പബ്ലിക‌് ടൈംടേബിൾ തട്ടിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019
കൊല്ലം
ട്രെയിനുകളുടെ സമയം സംബന്ധിച്ച് റെയിൽവേ പൊതുജനങ്ങളുടെ അറിവിലേക്കായി നൽകിയിട്ടുള്ള പബ്ലിക്‌ ടൈംടേബിൾ (പിടിടി) വെറും തട്ടിപ്പ്. ട്രെയിനുകൾ അധികവും സർവീസ് നടത്തുന്ന വർക്കിങ്ങ‌് ടൈംടേബിൾ (ഡബ്ല്യൂടിടി) പൊതുജനങ്ങൾക്ക് നൽകാറില്ല. അറ്റകുറ്റ പണിയുടെ പേരിൽ തുടങ്ങിയ ട്രെയിനുകളുടെ വൈകിയോട്ടം അനന്തമായി നീളുകയാണ്. റെയിൽവേ ഓൺലൈൻ അറിയിപ്പുകളിൽ കാണിക്കുന്ന സമയപ്രകാരം യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നുവെങ്കിലും ട്രെയിൻ ഓടുന്നത് വർക്കിങ്ങ‌് ടൈംടേബിൾ കണക്കാക്കിയാണ്. 
ഷൊർണൂർ, എറണാകുളം, കായംകുളം, കൊല്ലം തുട
ങ്ങിയ ജങ‌്ഷനുകളിൽ ട്രെയിൻ പബ്ലിക‌് ടൈംടേബിൾ  പ്രകാരം എത്തുമെങ്കിലും മറ്റു സ്റ്റേഷനുകളിൽ വണ്ടി എത്തുന്നതും പോകുന്നതും അധികവും വർക്കിങ്ങ‌് ടൈംടേബിളിന്റെ അടിസ്ഥാനത്തിലാണ്. 
 യാത്രക്കാരെ ദുരിതത്തിലാക്കിയും പെരുവഴിയിലിട്ടും സർവീസ് നടത്തുന്നതിൽ എക്സ്പ്രസ്, പാസഞ്ചർ ട്രെയിൻ, മെമു എന്ന വ്യത്യാസമില്ല. എന്നാൽ അടുത്തടുത്ത ജില്ലകളിൽപ്പെടുന്ന യാത്രക്കാരും ലോക്കൽ സ്റ്റേഷനുകളിൽ ഇറങ്ങേണ്ടവരും ഏറെ ആശ്രയിക്കുന്ന മെമുവും പാസഞ്ചറും തോന്നിയതുപോലെയാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് വിശ്വസിക്കാൻ കഴിയാത്ത സർവീസായി മെമു മാറിക്കഴിഞ്ഞു. എറണാകുളം – കൊല്ലം മെമു രാവിലെ ശാസ്താംകോട്ടയിൽ എത്തേണ്ട സമയം പബ്ലിക‌് ടൈംടേബിളിൽ 9.05 ആണെങ്കിൽ വർക്കിങ് ടൈംടേബിൾ പ്രകാരം 9.40 ആണ്. ഈ സമയത്തിനുള്ളിൽ മെമു എപ്പോൾ വന്നാലും റെയിൽവേ കണക്കിൽ ശരിയായ റണ്ണിങ് ടൈമാണ്. ഈ വിധമാണ് മെമുവിന്റെയും പാസഞ്ചറിന്റെയും സർവീസ്. ഇവിടെ യാത്രക്കാർ കബളിപ്പിക്കപ്പെടുകയാണ്. 
റെയിൽവേയുടെ തട്ടിപ്പ് 
സമയം അറിയാത്ത യാത്രക്കാരെ ദുരിതത്തിൽ അകപ്പെ
ടുത്തുകയാണ് അധികൃതർ. 
ഓഫീസർമാർ, കൺട്രോളിങ് ഉദ്യേഗസ്ഥർ എന്നിവരുടെ അനാസ്ഥയും പരിചയക്കുറവും സമയം പാലിക്കുന്നതിന് തിരിച്ചടിയാകുന്നു. 
ട്രാക്കുമായി ബന്ധമുള്ള ലോക്കോ പൈലറ്റ്, സ്റ്റേഷൻ മാസ്റ്റർ, ഗാർഡുമാർ എന്നിവരെ കൺട്രോളിങ് വിഭാഗത്തിൽ നിയമിക്കാറില്ല. പകരം നേരിട്ടുള്ള നിയമനമാണിപ്പോൾ നടക്കുന്നത്. ഈ ഉദ്യോഗാർഥികൾക്ക് തിയറി മാത്രമേ അറിയൂവെന്നും അനുഭവ സമ്പത്തില്ലെന്നും റെയിൽവേ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഇരകളാണ് 
യാത്രക്കാർ ഇന്ന്. ഓടിവരുന്ന 
ട്രെയിനുകൾ നിർത്തിയിടാൻ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ഒഴിവില്ലാത്തതും പ്രശ്നമാണ്.  വണ്ടികൾ ഔട്ടറിൽ പിടിച്ചിട്ട് സമയം കളയുന്നതും പതിവായി.
ട്രെയിനുകളുടെ എണ്ണം കൂടിയിട്ടും സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയോ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയോ ചെയ്യുന്നില്ല. ട്രാക്കുകളുടെ അറ്റകുറ്റപണിയും സമയബന്ധിതമായി നട
ത്താനാവാത്തതും സമയത്തെ ബാധിക്കുന്നു. തിരുവനന്തപുരം സ്റ്റേഷനിൽ പ്ലാറ്റ്ഫോമു
കളുടെ എണ്ണം വർധിപ്പിക്കാൻ 
കഴിയാത്തതുമൂലം പേട്ട, കഴക്കൂട്ടം, കടയ്ക്കാവൂർ, വർക്കല, പരവൂർ തുടങ്ങിയ സ്റ്റേഷനുകളിൽ വണ്ടി പിടിച്ചിടുന്നത് 
നിത്യമാണ്. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 
ഓപ്പറേറ്റ് ചെയ്യുന്നതും വന്നുചേരുന്നതുമായ ട്രെയിനുകൾ 124 ആണ്. ഇത്രയും ട്രെയിനുകളെ ഉൾക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യം ഡിവിഷനില്ല. സമയം വൈകുന്നതിന് ഇതും ഒരു കാരണമാണ്.
പ്രധാന വാർത്തകൾ
 Top