25 January Saturday

ഐഐഐസി സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

 

ചവറ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ നൈപുണ്യ വികസന കോഴ്സുകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചുകൊണ്ടുള്ള ജില്ലാതല സെമിനാർ നടന്നു. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ അനുയോജ്യമായ നൈപുണ്യ വികസനത്തിലൂടെ വിദ്യാർഥികൾക്ക് ജോലി ലഭ്യമാക്കുകയാണ് ഐഐഐസി ലക്ഷ്യമിടുന്നത്. ആലപ്പാട്, തൊടിയൂർ, പേരയം, പനയം, തഴവ, കല്ലുവാതുക്കൽ, അഞ്ചൽ, വെസ്റ്റ് കല്ലട, ചാത്തന്നൂർ, ക്ലാപ്പന, ശൂരനാട്, നെടുമ്പന എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, പഞ്ചായത്ത്‌അംഗങ്ങൾ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു.
സർക്കാരിന്റെ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ യുഎൽസിസിഎസിന്റെ പങ്കിനെക്കുറിച്ച് യുഎൽ എഡ്യൂക്കേഷൻ അഡ്‌മിനിസ്ട്രേഷൻ ഡയറക്ടർ കെ രാഘവൻ, ഡയറക്ടർ ചിത്ര പ്രസാദ് എന്നിവർ സംസാരിച്ചു. ചോദ്യങ്ങൾക്ക്‌ സിവിൽ എൻജിനിയറിങ്‌  ഡിപ്പാർട്ട്മെന്റ്  തലവൻ ഡോ. സുനിൽകുമാർ മറുപടി നൽകി. പങ്കെടുത്ത എല്ലാ  പഞ്ചായത്ത് പ്രസിഡന്റുമാരും ഐഐഐസിയുടെ ഭാവി പരിപാടികൾക്ക് പിന്തുണ അറിയിച്ചു. 
എട്ടാം ക്ലാസുമുതൽ എൻജിനിയറിങ്‌  വരെയുള്ളവർക്കുള്ള നൈപുണ്യ വികസന കോഴ്സുകളാണ് ഐഐഐസി അവതരിപ്പിക്കുന്നത്. പതിനേഴോളം പുതിയ കോഴ്സുകളുമായാണ് ഐഐഐസി വിദ്യാർഥികളിലെത്തുന്നത്. പട്ടികജാതി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് ഏതു കോഴ്സും സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.
പ്രധാന വാർത്തകൾ
 Top