03 December Friday

2760 പായ്ക്കറ്റ് നിരോധിത പുകയില 
ഉൽപ്പന്നങ്ങളുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

2760 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടിയ സിയാദ്

കൊല്ലം
ആഡംബര കാറിൽ കടത്തിയ 2760 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്‌ പിടിയിൽ. ഇളമ്പള്ളൂർ പെരുമ്പുഴ കടയിൽ വീട്ടിൽ സിയാദിനെ (30)യാണ്‌ പൊലീസ്‌ അറസ്റ്റ് ചെയ്തത്‌. കുനമ്പായിക്കുളം അമ്പലത്തിനു സമീപത്തുനിന്നാണ് കാറിൽ കടത്തിക്കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്‌. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 
കാറിന്റെ ഡിക്കിയിലും പിൻസീറ്റിലും മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച ശംഭു, കൂൾ ലിപ്പ്, ലോയൽ ടുബാക്കോ തുടങ്ങിയ 2760 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരവിപുരം ഇൻസ്‌പെക്ടർ വി വി അനിൽകുമാർ, സബ്‌ ഇൻസ്‌പെക്ടർമാരായ ജയേഷ്, പ്രകാശ്, എഎസ്‌ഐ അജയൻ, എസ്‌സിപിഒ ബൈജു എസ് നായർ, സിപിഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top