26 September Saturday

യുവാവിന്റെ കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
 
ഇരവിപുരം
റോഡിലുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് യുവാവിന്റെ കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. തൃക്കോവിൽവട്ടം വെട്ടിലത്താഴം ദിവ്യാ പാക്കിങ്‌ സെന്ററിനു സമീപം വിളപ്പുറത്ത് കിഴക്കതിൽ അജിത്‌ (32) ആണ് അറസ്റ്റിലായത്. സംഭവത്തിൽ വടക്കേവിള മുള്ളുവിള വാർത്തുണ്ടിൽ ബൈജു (42)പിടിയിലായിരുന്നു. ജൂൺ 29ന് കൂനമ്പായിക്കുളത്തിനു സമീപമാണ്‌ സംഭവമുണ്ടായത്‌.
കാലിനു ഗുരുതരമായി പരിക്കേറ്റ വടക്കേവിള ആശാന്റഴികം സബീന മൻസിലിൽ ഷാജിൽ (33) ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 
കാറ്ററിങ്‌ നടത്തുന്ന ഷാജിലിന്റെ മാരുതി വാനിൽനിന്ന്‌ പാത്രങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടായതിനെ പ്രതികൾ ചോദ്യം ചെയ്യുകയായിരുന്നു. മാരുതി വാനിന്റെ ചില്ലും തകർത്തിരുന്നു. ഇരുമ്പുകമ്പി കൊണ്ട് ഷാജിലിന്റെ കാലിലേക്ക് ആഞ്ഞടിക്കുകയായിരുന്നു.    
പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബൈജു പിടിയിലായത്.  ഒളിവിൽ കഴിയുകയായിരുന്ന അജിത്തിനെക്കുറിച്ച് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ വിനോദിനു‌ ലഭിച്ച വിവരത്തെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഇരവിപുരം എസ്ഐമാരായ എ പി അനീഷ്, ബിനോദ്കുമാർ, ദീപു, ജിഎസ്ഐ ഷാജി, സിപി വിനു വിജയ് എന്നിവരങ്ങിയ സംഘമാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top