20 November Wednesday
മുൻകരുതലിന്‌ നിർദേശം

മഴക്കെടുതി; വിളകൾക്ക് ഇൻഷുറൻസ്‌ ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

കൊട്ടാരക്കര താലൂക്കിൽ ശേഖരിച്ച ദുരിതാശ്വാസ അവശ്യസാധനങ്ങളുടെ ലിസ്റ്റ് അയിഷാപോറ്റി എംഎൽഎ ഡെപ്യൂട്ടി കലക്ടർ എസ്‌ ശോഭനയ്‌ക്കു കൈമാറുന്നു

 

കൊട്ടാരക്കര 
മഴക്കെടുതിക്ക്‌ മുന്നോടിയായി വിളകൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കണം. മഴക്കെടുതി മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാനായി കൊട്ടാരക്കരയിൽ ചേർന്ന യോഗത്തിലാണ്‌ നിർദേശം ഉയർന്നത്‌. ദുരിതാശ്വാസ പ്രവർത്തനത്തിനും മുൻകരുതലിനും വകുപ്പ് മേധാവികൾക്ക്‌ നിർദേശം നൽകി. 
12 മുതൽ മഴ കനക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ വിളകൾക്ക്‌ ഇൻഷുറൻസ്‌ ഉറപ്പാക്കണമെന്ന്‌ നിർദേശം നൽകിയത്‌.  അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റും. ദുരിതാശ്വാസ  പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ പ്രതിരോധ ഗുളികകൾ കഴിക്കണം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഇത് ലഭ്യമാക്കും. 
പഞ്ചായത്തുതലത്തിൽ അവലോകനവും ദുരന്തനിവാരണ സേന രൂപീകരണവും നടത്തണമെന്ന്‌ അയിഷാപോറ്റി എംഎൽഎ പറഞ്ഞു. താലൂക്കിലെ 27  വില്ലേജുകളിലും   ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറക്കാനുള്ള കെട്ടിടങ്ങൾ  സജ്ജമാക്കി.  ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ മിനി സിവിൽസ്റ്റേഷനിൽ 24  മണിക്കൂറും പ്രവർത്തിക്കുന്ന  കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ദുരിതാശ്വാസ സാധനങ്ങൾ ഇവിടെ എത്തിക്കണമെന്ന്‌  കൊട്ടാരക്കര താലൂക്ക്‌ തഹസിൽദാർ  തുളസീധരൻപിള്ള പറഞ്ഞു. 
വിവരങ്ങൾക്ക്‌ 0474 2450868 , 9497931000 ,9497975183 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. യോഗത്തിനുശേഷം താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന്‌ എത്തിച്ച ദുരിതാശ്വാസ സാധനങ്ങൾ നിറച്ച ആദ്യ ലോഡ് വാഹനത്തിന്റെ ഫ്ലാഗ്‌ഓഫ് അയിഷാപോറ്റി എംഎൽഎ നിർവഹിച്ചു. ഡെപ്യൂട്ടി കലക്ടർ എസ്‌ ശോഭന,  തദ്ദേശ ജനപ്രതിനിധികൾ, വകുപ്പ്‌ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top