25 July Sunday
സ്വന്തം ലേഖകൻ

ജലപാതയിലൂടെ‌ ചരക്കെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

നിർമാണം പൂർത്തിയാകുന്ന ചവറയിലെ ബോട്ടുജെട്ടി

കൊല്ലം
ദേശീയ ജലപാതയിലൂടെ കൊച്ചിയിൽ നിന്ന്‌ കൊല്ലത്തേക്ക്‌ ബാർജ്‌ സർവീസ്‌ തുടങ്ങാൻ സർക്കാർ തീരുമാനിച്ചതോടെ ചവറ കെഎംഎംഎല്ലിലേക്ക്‌  കൊച്ചിയിൽ നിന്ന്‌ ജലമാർഗം ചരക്കെത്തും. ഇതിനായി കെഎംഎംഎല്ലിന്‌ പിറകിലായി ടിഎസ്‌ കനാലിൽ ബാർജ്‌ അടുപ്പിക്കാനുള്ള ബോട്ടുജെട്ടി നിർമാണം അന്തിമഘട്ടത്തിലാണ്‌. സർക്കാരിന്റെ 100ദിന  പരിപാടിയിൽ ഉൾപ്പെടുത്തി ജലപാതയിൽ ബാർജ്‌ സർവീസ്‌ തുടങ്ങുമെന്ന്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു‌.
 കൊല്ലത്തെ മറ്റു വ്യവസായവ്യാപാര സ്ഥാപനങ്ങൾക്കും ഈ ജലപാത സഹായകരമാകും.  ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ നിന്ന്‌ ഹൈഡ്രോക്ലോറിക്‌ ആസിഡും കൊച്ചിൻ റിഫൈനറിയിൽനിന്ന്‌ ഫർണസ്‌ ഓയിലുമാണ്‌ കെഎംഎംഎല്ലിലേക്ക്‌  എത്തിക്കുന്നത്‌. കൊല്ലം മുതൽ കോട്ടപ്പുറം വരെ 168 കിലോമീറ്ററിൽ 32 മീറ്റർ വീതിയിൽ നവീകരിച്ചാണ്‌ ജലപാത ചരക്കുഗതാഗതത്തിന്‌ അനുയോജ്യമാക്കിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top