15 December Sunday

പ്രവാസി സേവാ കേന്ദ്ര പ്രവർത്തനം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
എഴുകോൺ
സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘത്തിന്റെ സംരഭമായ പ്രവാസി സേവാ കേന്ദ്രയുടെ ഓടനാവട്ടം ശാഖ പ്രവർത്തനം ആരംഭിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ് സേവാകേന്ദ്രം ഉദ്ഘാടനംചെയ്തു. 
യോഗത്തിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിഅംഗം ആർ രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്അംഗം കെ ജഗദമ്മ  മുഖ്യപ്രഭാഷണം നടത്തി. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ, പ്രവാസിസംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, ജില്ലാ പ്രസിഡന്റ് എം ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൽ ബാലഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അജയകുമാർ, വെളിയം സഹകരണ ബാങ്ക് പ്രസിഡന്റ് ആർ പ്രേമചന്ദ്രൻ, സിപിഐ എം ഏരിയ കമ്മിറ്റിഅംഗം ബി സനൽകുമാർ, എം എസ് പീറ്റർ, കെ സോമശേഖരൻ, എച്ച് ആർ പ്രമോദ്കുമാർ, ജെ വിജയകുമാർകുറുപ്പ്, ബി വിജയൻപിള്ള, റെജി പണിക്കർ, സി അജയകുമാർ, എൻ സതീശൻ എന്നിവർ സംസാരിച്ചു. 
പ്രവാസി സംഘം നെടുവത്തൂർ ഏരിയ പ്രസിഡന്റ് ആർ മനോഹരൻ സ്വാഗതവും സി എൻ പ്രസന്നൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top