18 June Friday
പുറത്തിറങ്ങരുതേ

മൂവായിരം കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

കൊട്ടിയം ജങ്ഷനിൽ പരിശോധന നടത്തുന്ന പൊലീസ്

 കൊല്ലം

     കോവിഡ് 3350        സമ്പർക്കം 3336        കോർപറേഷനിൽ 696 പേർ
കോവിഡ്‌ രണ്ടാംതരംഗത്തിന്റെ വ്യാപനത്തിൽ വിറങ്ങലിച്ച്‌ ജില്ല. ഇതാദ്യമായി രോഗികളുടെ എണ്ണം മൂവായിരം കടന്നു. ബുധനാഴ്‌ച 3350 പേർക്കാണ്‌ കോവിഡ് സ്ഥിരീകരിച്ചത്‌. 3336 പേരിലും സമ്പർക്കം വഴിയാണ്‌ വൈറസ്‌ എത്തിയത്‌.  2815 പേർ രോഗമുക്തരായി എന്ന ആശ്വാസവുമുണ്ട്‌. 11.918 പേരാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌. പ്രതിരോധ നടപടിയുടെ ഭാഗമായി ഒന്നും രണ്ടും ഡോസ്‌ ഉൾപ്പെടെ  ബുധനാഴ്‌ച 1139 പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകി.  
ഗ്രാമങ്ങളും നഗരങ്ങളും ഒരു പോലെ കോവിഡിന്റെ പിടിയിലാണ്‌. രോഗം അതിതീവ്രമായി പടരുന്ന സാഹചര്യത്തിൽ  ആളുകൾ കനത്ത ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യവിഭാഗം മുന്നറിയിപ്പ്‌ നൽകുന്നു. യുവാക്കളിൽ രോഗം പടരുന്നതും  മരണനിരക്ക്‌ വർധിക്കുന്നതും  കരുതൽ ഒട്ടും കുറയ്‌ക്കരുതെന്ന ഓർമപ്പെടുത്തലാണ്‌ നൽകുന്നതെന്ന്‌  ഡിഎംഒ ആർ ശ്രീലത പറഞ്ഞു. ബുധനാഴ്‌ച വിദേശത്തുനിന്ന്‌ എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ നാലുപേർക്കും എട്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 
കൊല്ലം കോർപറേഷനിലാണ്‌ കൂടുതൽ രോഗബാധിതർ–-  696 പേർ. മുനിസിപ്പാലിറ്റികളിൽ പുനലൂർ- 90, കരുനാഗപ്പള്ളി -70, പരവൂർ- 68, കൊട്ടാരക്കര- 50 എന്നിങ്ങനെയാണ് രോഗബാധിതർ.
 പഞ്ചായത്തുകളിൽ ചിതറ- 146, ഓച്ചിറ- 115, തഴവ- 110, കുളത്തൂപ്പുഴ- 97, പന്മന- 90, ആദിച്ചനല്ലൂർ- 78, മൈനാഗപ്പള്ളി- 70, കുലശേഖരപുരം- 68, കല്ലുവാതുക്കൽ, മൈലം  58 വീതം, തെക്കുംഭാഗം- 52, നെടുമ്പന -51, ഇളമ്പള്ളൂർ, ചവറ  50 വീതം, തൃക്കരുവ- 48, തൃക്കോവിൽവട്ടം -46, ഏരൂർ- 44, അഞ്ചൽ, നീണ്ടകര  43 വീതം, കടയ്ക്കൽ, പത്തനാപുരം, വിളക്കുടി  40 വീതം രോഗികളുണ്ട്‌. കുളക്കട -37, നെടുവത്തൂർ -35, ചിറക്കര -33, ഉമ്മന്നൂർ, തലവൂർ, വെട്ടിക്കവല 31 വീതം, ചടയമംഗലം, പിറവന്തൂർ, മയ്യനാട്  30 വീതം, ചാത്തന്നൂർ, തൊടിയൂർ, പൂതക്കുളം  29 വീതം രോഗബാധിതരുണ്ട്‌. കൊറ്റങ്കര, നിലമേൽ, പെരിനാട്  28 വീതവും വെളിനല്ലൂർ- 26, കുണ്ടറ, കുന്നത്തൂർ, പൂയപ്പള്ളി  25 വീതവും ആര്യങ്കാവ്‌,  ആലപ്പാട്‌, ക്ലാപ്പന  24 വീതവും ഇടമുളയ്ക്കൽ -23,  ഈസ്റ്റ് കല്ലട, കരവാളൂർ, മേലില  21 വീതവും ഇട്ടിവ- 19, തേവലക്കര -18, പോരുവഴി -17, ശൂരനാട് നോർത്ത് -16, വെളിയം -15, പേരയം -14,  കരീപ്ര, പട്ടാഴി, പനയം, ശാസ്താംകോട്ട 12 വീതവും എഴുകോൺ, വെസ്റ്റ് കല്ലട  10 വീതവും അലയമൺ, തെന്മല, പവിത്രേശ്വരം, ശൂരനാട് സൗത്ത്  ഒമ്പതു വീതവും കുമ്മിൾ- ആറ്, ഇളമാട്‌, പട്ടാഴി വടക്കേക്കര അഞ്ചുവീതവുമാണ് രോഗബാധിതർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top