22 October Tuesday

ടൂറിസ്റ്റ് ബസ് പാലത്തിന്റെ മീഡിയനിൽ ഇടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

അപകടത്തിൽപ്പെട്ട ടൂറിസ്റ്റ്ബസ്

കൊട്ടാരക്കര 
എംസി റോഡിൽ സദാനന്ദപുരത്ത് നിയന്ത്രണംവിട്ട സ്വകാര്യ ടൂറിസ്റ്റ് ബസ് പാലത്തിന്റെ മീഡിയനിൽ ഇടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് അപകടം. കാലടിയിൽനിന്ന് കന്യാകുമാരിയിലേക്കുപോയ ബസാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയത്ത് നിയന്ത്രണംവിട്ട ബസ് റോഡിൽനിന്നു തെന്നിമാറി മീഡിയനിൽ ഇടിച്ചു കയറുകയായിരുന്നു.
പ്രധാന വാർത്തകൾ
 Top