24 October Thursday

പൊടിപൊടിച്ച്‌ ഓണം ഫെസ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019
പുനലൂർ
എന്തും വാങ്ങാമെന്ന്‌ മാത്രമല്ല, മനസ്സുനിറഞ്ഞ്‌ കഴിക്കാനും ചിരിക്കാനും ഇവിടേക്ക്‌ വണ്ടിവിടാം. പൂനലൂരിൽ ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ ഓണംഫെസ്റ്റിൽ ഉപ്പുതൊട്ട്‌ കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളുമുണ്ട്‌. ഒപ്പം ആസ്വാദകരുടെ മനംനിറയ്ക്കാൻ വിവിധ കലാപരിപാടികളും. ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, വിവിധതരം വിത്തുകൾ,  ക്രോക്കറി, ഫുഡ് കോർട്ട്,  ഗെയിമുകൾ, അമ്യൂസ്‌മെന്റ് പാർക്ക്, കലാപരിപാടികൾ തുടങ്ങിയവയാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. പുനലൂർ മുനിസിപ്പാലിറ്റി തിരുവനന്തപുരം ഫാസിയാമോ ഈവന്റ്സുമായി സഹകരിച്ചു നടത്തുന്ന മേളയിൽ ഓണത്തോടനുബന്ധിച്ച്‌ വൻ തിരക്കാണ്‌. 
മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ, സിനിമാ -സീരിയൽ താരങ്ങൾ എന്നിവർ വിവിധ സാംസ്കാരിക കലാപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്‌. തിരുവോണദിന പരിപാടികൾ  സിനിമാതാരം അനുശ്രീ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ രാജശേഖരൻ, മുൻ ചെയർമാൻ എം എ രാജഗോപാൽ, സുശീല രാധാകൃഷ്ണൻ, വി ഓമനക്കുട്ടൻ, സുഭാഷ് ജി നാഥ്, സിന്ധു ഗോപകുമാർ, ഉമാ നായർ എന്നിവർ സംസാരിച്ചു. അവിട്ടം ദിനപരിപാടികളിൽ വാനമ്പാടി ഫെയിം സോന ജെലീന മുഖ്യാതിഥിയായി. കൊച്ചിൻ മൻസൂറിന്റെ സംഗീത വിസ്മയവും അരങ്ങേറി. വെള്ളിയാഴ്‌ച വൈകിട്ട് നടക്കുന്ന കലാപരിപാടികൾ പ്രശസ്ത സിനിമാതാരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഉദ്‌ഘാടനംചെയ്യും. 7.30ന് സിനിമാ-സീരിയൽ താരങ്ങൾ അവതരിപ്പിക്കുന്ന മെഗാഷോയും അരങ്ങേറും.
പ്രധാന വാർത്തകൾ
 Top