21 September Monday
ജില്ലയിൽ 7.34 ലക്ഷം പേർക്ക്‌

ഓണക്കിറ്റ്‌ വിതരണം നാളെമുതൽ

സ്വന്തം ലേഖകന്‍Updated: Wednesday Aug 12, 2020

സപ്ലൈകോയുടെ കരുനാഗപ്പള്ളി ഡിപ്പോയിൽ ഓണക്കിറ്റ്‌ തയ്യാറാക്കുന്നു

കരുനാഗപ്പള്ളി
സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റുകൾ വിതരണത്തിന് തയ്യാറായി. പഞ്ചസാര, പയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർപൊടി, വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ, പപ്പടം, സേമിയ, ഗോതമ്പ് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുള്ളത്. ഇവയുടെ വിതരണം വ്യാഴാഴ്‌ച തുടങ്ങും. 
പല സാധനങ്ങളും ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിക്കാൻ തടസ്സമുണ്ടായിരുന്നു.  പ്രകൃതിക്ഷോഭം കാരണം  വാഹനങ്ങൾ വിവിധയിടങ്ങളിൽ കുരുങ്ങി. പ്രതിസന്ധിക്കിടയിലും ജില്ലയിലെ അഞ്ച് സപ്ലൈകോ ഡിപ്പോകളിലും ഓണക്കിറ്റുകൾ തയ്യാറാക്കുന്ന ജോലികൾ പൂർത്തിയാകുകയാണ്. 
ജില്ലയിലാകെ 7,34,422 കിറ്റുകളാണ്‌ തയ്യാറാക്കുന്നത്‌. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലായി ആകെ 1,73,360 കിറ്റുകളാണ് തയ്യാറാക്കേണ്ടത്. രണ്ടു താലൂക്കുകളിലായുള്ള 28 പായ്കിങ്‌ കേന്ദ്രങ്ങളിലായി കിറ്റുകൾ തയ്യാറാക്കുന്ന ജോലി ദ്രുതഗതിയിൽ നടന്നുവരുന്നതായി സപ്ലൈകോ ഡിപ്പോ മാനേജർ വി പി ലീലാകൃഷ്ണൻ അറിയിച്ചു. വ്യാഴാഴ്ച മുതൽ മഞ്ഞ കാർഡ്‌ ഉടമകൾക്ക്‌ കിറ്റുകൾ വിതരണംചെയ്യും. കൊല്ലം- 2,71,744, കൊട്ടാരക്കര 1,60,366, പുനലൂർ- 80,985, പത്തനാപുരം 47,967 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളിൽ തയ്യാറാക്കുന്ന കിറ്റുകളുടെ എണ്ണം. 
എല്ലാ റേഷൻകടകളിലും നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കിറ്റുകൾ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സപ്ലൈകോ ജീവനക്കാർ. ഓണക്കിറ്റിനു പുറമെ തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കുള്ള കിറ്റും സപ്ലൈകോയിൽ തയ്യാറാകുകയാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top