12 August Wednesday

ശാസ്‌താംകോട്ട, വാളത്തുംഗൽ സ്വദേശികൾ വെന്റിലേറ്ററിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020
കൊല്ലം
കോവിഡ്‌ സ്ഥിരീകരിച്ച്‌ പാരിപ്പള്ളി ഗവ. മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ കഴിയുന്ന ശാസ്‌താംകോട്ട സ്വദേശിയായ അമ്പത്തിരണ്ടുകാരനും വാളത്തുംഗൽ സ്വദേശിയായ എഴുപത്തിനാലുകാരനും വെന്റിലേറ്ററിൽ തുടരുകയാണെന്ന്‌ സൂപ്രണ്ട്‌ ഹബീബ്‌ നസീം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശാസ്‌താംകോട്ട സ്വദേശിയെ കടുത്ത ശ്വാസതടസ്സവും പനിയുമായി ജൂലൈ അഞ്ചിനാണ്‌ പാരിപ്പള്ളി സർക്കാർ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. രക്തത്തിലെ ഓക്‌സിജന്റെ അളവ്‌ ക്രമാതീതമായി കുറഞ്ഞതോടെ‌  വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പ്രമേഹരോഗത്തിന്‌ ദീർഘകാലമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്‌ പ്ലാസ്‌മ തെറാപ്പി ഉൾപ്പെടെ ചികിത്സ നൽകി.  വൃക്കകൾ   പ്രവർത്തനരഹിതമായതിനാൽ  ഡയാലിസിസ്‌ നടത്തി്‌ 
വാളത്തുംഗൽ സ്വദേശി പനിയും ശാരീരിക അസ്വസ്ഥതകളുമുള്ളതിനാൽ കൊല്ലത്തെ  ആശുപത്രിയിൽ ആറുമുതൽ ചികിത്സയിലായിരുന്നു.  എട്ടിന്‌  മെഡിക്കൽകോളേജ്‌ ആശുപത്രിയിലാക്കി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top