20 July Saturday

കെപിഒഎ ജില്ലാ സമ്മേളനം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം ചർച്ചയാക്കുന്നു: പൊലീസ‌്‌ കമീഷണർ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ സമ്മേളനം കമീഷണർ മെറിൻ ജോസഫ്‌ ഉദ്‌ഘാടനംചെയ്യുന്നു

 

കൊല്ലം 
പൊലീസിന്റെ നല്ല പ്രവർത്തനങ്ങൾ ചർച്ചയാകാതെ ഒറ്റപ്പെട്ട വീഴ‌്ചകൾ മാത്രം ചർച്ച ചെയ്യുന്നെന്ന‌് സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ‌് പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി 31–-ാം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കമീഷണർ. 
ജില്ലാ പ്രസിഡന്റ് ആർ ജയകുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഡി കെ പൃഥ്വിരാജ്, ക്രൈംബ്രാഞ്ച് എസ്‌പി എൻ അബ്ദുൽറഷീദ്, കരുനാഗപ്പള്ളി എസിപി എസ് വിദ്യാധരൻ, സംസ്ഥാന ട്രഷറര്‍ കെ എസ് ഔസേഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സുനി, കെ ഉദയൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എച്ച് മുഹമ്മദ്ഖാൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയവരെ ആദരിച്ചു.രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ വിജയഫ്രാൻസിസ് മുഖ്യാതിഥിയായി. 
സംസ്ഥാന സെക്രട്ടറി സി ആർ ബിജുവും ജില്ലാ സെക്രട്ടറി എം സി പ്രശാന്തും റിപ്പോർട്ട‌് അവതരിപ്പിച്ചു. അഡീഷണൽ ഡെപ്യൂട്ടി കമീഷണർ പി എ മുഹമ്മദ് ആരിഫ്, എസിപി സ്പെഷ്യൽ ബ്രാഞ്ച് എസ് ഷിഹാബുദീൻ, കൊല്ലം എസിപി എ പ്രദീപ്കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ വിശ്വേരൻപിള്ള, ജനറൽ കൺവീനർ വൈ സോമരാജ്, കെ ഉണ്ണികൃഷ്ണപിള്ള, ജിജു സി നായർ, വി പി ബിജു, എ തമ്പാൻ, എസ് സുദർശന ബാബു, എ നിസാമുദീൻ, പി ലിജു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top