29 July Thursday
കരുതൽ മറന്നു

ലോക്ഡൗൺ ഇളവിൽ നിരത്തിൽ വൻ തിരക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

ലോക്കായി.... ലോക്ഡൗണിൽ ഇളവ് നൽകിയ വെള്ളിയാഴ്ച കൊല്ലം ഹെെസ്കൂൾ ജങ്ഷനിലുണ്ടായ തിരക്ക്

സ്വന്തം ലേഖകന്‍

കൊല്ലം

നിയന്ത്രണത്തിൽ പ്രഖ്യാപിച്ച ഇളവിൽ ആളുകൾ കരുതൽ മറന്നു. വാഹനങ്ങളുടെ കുത്തൊഴുക്കിൽ നഗരം വീർപ്പുമുട്ടി. ട്രാഫിക് സിഗ്നലുകളിൽ വാഹനം നിരനിരയായി കിടന്നു. മഴകൂടി മാറിനിന്നതോടെ ലോക്ഡൗണിലെ ഇളവ് ജനം ആഘോഷമാക്കി മാറ്റി. പ്രധാന ജങ്ഷനുകളിൽ നിയന്ത്രണത്തിന്റെ ഭാഗമായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് വെള്ളിയാഴ്ച രാവിലെയോടെ ഒഴിവാക്കി.  

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെയാണ് കടകളിലും സ്ഥാപനങ്ങളിലും നിരത്തിലും വലിയ തിരക്കനുഭവപ്പെട്ടത്. ലോക്ഡൗണിൽ തുറക്കാൻ അനുവാദം ലഭിച്ച കടകൾക്ക് പുറമേ സ്റ്റേഷനറി, ജ്വല്ലറി, ടെക്‌സ്റ്റയിൽസ്, ചെരുപ്പ്, കണ്ണട തുടങ്ങിയവ വിൽക്കുന്ന കടകൾക്കു കൂടി വെള്ളിയാഴ്ച അനുമതി ൽകിയിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകും. ഹോട്ടലുകളിൽ നിന്ന് പാർസൽ പോലും അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമാകും.  ഇത് മുൻകൂട്ടി കണ്ട് നഗരത്തിലെ മുന്തിയ ബേക്കറികളിലും സൂപ്പർ മാർക്കറ്റിലും ജനം വെള്ളിയാഴ്‌ച തിക്കിത്തിരക്കി.  വാഹനപരിശോധനയ്ക്കും നിയന്ത്രണത്തിനും പ്രധാന ജങ്ഷനുകളിൽ നിയോഗിച്ചിരുന്ന പൊലീസിന് വെള്ളിയാഴ്ചത്തെ മുഖ്യ ജോലി ട്രാഫിക് നിയന്ത്രണമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക്‌ വന്നവരേക്കാളേറെ കിട്ടിയ അവസരം ദുരുപയോഗിച്ചവരാണ്‌ നിരത്തുകളിലും നഗരങ്ങളിലൂം കുരുക്കുണ്ടാക്കിയത്‌. സാമൂഹ്യ അകലം പോലും പാലിക്കാതെയാെയിരുന്നു പലയിടത്തെയും തിരക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top