13 June Sunday

കെഎംഎംഎല്‍ കോവിഡ് ആശുപത്രി നാടിനു സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍Updated: Wednesday May 12, 2021

കെഎംഎംഎൽ ഒരുക്കിയ കോവിഡ് ആശുപത്രി ജില്ലാ പഞ്ചായത്ത് 
പ്രസിഡന്റ്  സാം കെ ഡാനിയൽ ഉദ്‌ഘാടനംചെയ്യുന്നു

ചവറ
കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ കെഎംഎംഎല്‍ തയ്യാറാക്കിയ ആശുപത്രി നാടിനു സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ ഉദ്ഘാടനംചെയ്‌തു. ചവറ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ്‌ ഓക്സിജൻ സൗകര്യങ്ങളോടെ ആശുപത്രി സജ്ജീകരിച്ചത്‌. നിലവിൽ 100 കിടക്കയാണുള്ളത്‌. 1370  കട്ടിൽ ഒരുക്കാനാണ് പദ്ധതി. ചവറ ജിഎച്ച്‌എസ്‌എസിലും ബോയ്സ് സ്കൂൾ ഗ്രൗണ്ടിലും കെഎംഎംഎൽ റിക്രിയേഷൻ ക്ലബ്ബിലുമായി 800 വീതം കിടക്കയുള്ള താൽക്കാലിക ചികിത്സാകേന്ദ്രവും ഒരുക്കും. ഇതിന്റെ പ്രവർത്തനവും പുരോഗമിക്കുകയാണ്. കമ്പനിയിലെ പ്ലാന്റില്‍നിന്ന് പൈപ്പ്‌ലൈന്‍ വഴിയാണ് ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ ലഭ്യമാക്കുന്നത്. എല്ലാ രോഗികൾക്കും മരുന്ന്, ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്‌ക്കായി  ജില്ലാ പഞ്ചായത്ത് രണ്ടരക്കോടി രൂപ വകയിരുത്തി അടിയന്തര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. രോഗികളുടെ ബന്ധുക്കൾക്ക് അറിയിപ്പുകൾ നൽകാനും അന്വേഷണങ്ങൾക്കുമായി പൂർണസമയ ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കുന്നു.  
ആശുപത്രിയുടെ താക്കോൽ കലക്ടർ ബി അബ്ദുൽ നാസർ കരുനാഗപ്പള്ളി താലൂക്കാശുപത്രി സൂപ്രണ്ട് തോമസ് അൽഫോൺസിനു കൈമാറി.  നിയുക്ത എംഎൽഎ സുജിത്‌ വിജയൻപിള്ള,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുമാലാൽ, സ്ഥിരംസമിതി ചെയർമാൻ പി കെ ഗോപൻ, ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത്‌ അംഗം സി പി സുധീഷ്‌കുമാർ, കെഎംഎംഎൽ എംഡി ജെ ചന്ദ്രബോസ്, നോഡൽ ഓഫീസർ അഭിലാഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രസാദ് എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top