17 September Tuesday

അരിനല്ലൂരിൽ വീണ്ടും കരടികളിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

തേവലക്കര അരിനല്ലൂരിൽ നടന്ന കരടികളി

ചവറ
ഓണത്തിന്റെ വരവറിയിച്ച് അരിനല്ലൂരിലെ കരടികൾ വീണ്ടും നാട്ടിലിറങ്ങി. എട്ടു വർഷമായി നടത്തിവരുന്ന കരടികളി നാട്ടുകാരെ ഉത്സവ ലഹരിയിലാക്കി. തേവലക്കര അരിനല്ലൂർ ജവഹർ ലൈബ്രറിയും  കരടികളിസംഘവുമാണ് അന്യംനിന്നുകൊണ്ടിരിക്കുന്ന കരടികളിയും സീതക്കളിയുമെന്ന നാടൻ കലാരൂപങ്ങളെ അവതരിപ്പിച്ചത്. അരീക്കാവ് ലൈബ്രറി അങ്കണത്തിലായിരുന്നു  കരടികളി. 
 സ്ത്രീകളും കുട്ടികളും മുതിർന്നവരും കരടിപ്പാട്ടിനോടും കരടികളോടൊപ്പവും ചേർന്നു. പണ്ടുകാലങ്ങളിൽ ഓരോ വീടുകളിലും കയറിയിറങ്ങി കരടിപ്പാട്ടിനൊപ്പം ചാടിക്കളിക്കുന്ന രീതിയാണിത്. 20 കലാകാരന്മാർ അടങ്ങുന്നതാണ് സംഘം.  
കരടിപ്പാട്ട് പാടുമ്പോൾ കൈത്താളത്തിനു പുറമേ ഗഞ്ചിറ, ഇലത്താളവും കൂടി ഉപയോഗിക്കും. രണ്ട് കരടിയും ഒരു വേടനുമാണ് കരടി കളിയിൽ ഉണ്ടാകുക. ഓല കീറി ഈർക്കിൽ കളഞ്ഞ് പാലമരത്തിന്റെ തടികൊണ്ടുണ്ടാക്കിയ തലയും ചേർന്ന വേഷമാണ് കരടിക്ക്. ദേഹമാസകലം കരിതേച്ച് പാള കൊണ്ടുള്ള തൊപ്പിയും ധരിച്ച വേഷമാണ് വേടന്റേത്.  യോഗത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ,  ജി മുരളീധരൻ,  വി വിജയകുമാർ എന്നിവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
 Top