15 November Friday

‘വാട്ട്‌ ആൻ ഐഡിയ കൊല്ലം’

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

ലണ്ടനിൽനിന്നുള്ള സംഘം ശുചിത്വസാഗരം പദ്ധതിയുടെ ശക്തികുളങ്ങരയിലെ പ്ലാസ്‌റ്റിക്‌ സെഗ്രിഷേൻ യൂണിറ്റ്‌ സന്ദർശിച്ചപ്പോൾ

കൊല്ലം
കടലിൽ തള്ളുന്ന പ്ലാസ്റ്റിക്‌ കരയിലെത്തിച്ച്‌ പുനഃരുപയോഗിക്കുന്ന സൂത്രം കണ്ട്‌ ലണ്ടനിൽനിന്ന്‌ എത്തിയ സായിപ്പും വാ പൊളിച്ചു.‘വാട്ട്‌ ആൻ ഐഡിയ’. സർക്കാരിന്റെ ശുചിത്വസാഗരം പദ്ധതി കണ്ടറിയാൻ പ്ലാസ്റ്റ് സേവ് എന്ന ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവർത്തകരാണ് കൊല്ലത്ത് എത്തിയത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയുമായി ഇവർ കൂടിക്കാഴ്ച നടത്തി. 
പ്ലാസ്റ്റിക്‌ ശേഖരിച്ച് കടലിനെ മാലിന്യമുക്തമാക്കുന്ന സംരംഭം  പ്രശംസനീമാണെന്ന്‌ സംഘം പ്രതിനിധി മാത്യൂസ്‌ പറഞ്ഞു. പ്ലാസ്റ്റിക്‌ ഷ്രഡിങ്ങിനുള്ള അത്യാധുനിക മെഷീനുകൾ ലഭ്യമാക്കും. ആവശ്യമെങ്കിൽ ശുചീകരണത്തൊഴിലാളികളുടെ കൂലിയുടെ ഒരുഭാഗവും നൽകാൻ തയ്യാറാണെന്നും മാത്യൂസ്‌ പറഞ്ഞു. 
ഫിഷറീസ്,  സാഫ്, ഹാർബർ എൻജിനിയറിങ്‌, ശുചിത്വ മിഷൻ, നെറ്റ് ഫിഷ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചിത്വസാഗരം പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവർത്തനവും സർക്കാർ സഹാവും മന്ത്രി വിവരിച്ചു. സംഘം ശക്തികുളങ്ങരയിലെ പ്ലാസ്റ്റിക് സെഗ്രിഗേഷൻ -ക്ലീനിങ് യൂണിറ്റും നീണ്ടകരയിലെ പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റും സന്ദർശിച്ചു. മലയാളികളായ രാജേഷ് കൃഷ്ണ, റത്തീന ഷർഷാദ് എന്നിവരും ലണ്ടൻ സംഘത്തിൽ ഉണ്ടായിരുന്നു. മന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി കെ അനിൽകുമാർ, ഫിഷറീസ് പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ്കുമാർ,  ഡിഡി പി ഗീതാകുമാരി, ഹാർബർ എൻജിനിയറിങ് എക്‌സിക്യൂട്ടീവ് എൻജിനിയർ ലോട്ടസ് തുടങ്ങിയവരും പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top