18 October Friday

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

തൻസിൽ

കൊട്ടിയം 
ഒന്നരക്കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ. കൊല്ലം കൊറ്റങ്കര പുത്തൻപുര തെക്കതിൽ വീട്ടിൽ അപ്പു എന്നുവിളിക്കുന്ന തൻസിൽ (21) ആണ്‌ എക്‌സൈസ്‌ പിടിയിലായത്‌. കൊട്ടിയത്തുനിന്ന്‌  മേവറത്തേക്ക്‌ വരികയായിരുന്ന ചാത്തന്നൂർ എക്‌സൈസ്‌ സംഘം തൊട്ടുപിറകിൽ ആഡംബര ബൈക്കിൽ വന്ന തൻസിലിനെ സംശയംതോന്നി കൈകാണിച്ചെങ്കിലും നിർത്താതെ പോയി. തുടർന്ന്‌ പിന്തുടർന്ന്‌ പിടികൂടിയപ്പോഴാണ്‌ കഞ്ചാവ്‌ കണ്ടെടുത്തത്‌. ബനിയന്‌ അടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്‌.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. ഇൻസ്പെക്ടർ നിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ അരുൺ, ദിനേശ്, സിഇഒ മാരായ ഷെഹിൻ, ശ്യാം, നൗഫൽ, തസ്ലിം, ബിജോയി എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top