18 September Wednesday

മഴ നേരിടാൻ കൊട്ടാരക്കര സജ്ജം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

 

കൊട്ടാരക്കര
പ്രകൃതിദുരന്തമുണ്ടായാൽ നേരിടുന്നതിന് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര താലൂക്ക് സുസജ്ജമാണെന്ന് തഹസിൽദാർ അറിയിച്ചു. താലൂക്കിലെ 27 വില്ലേജ് ഓഫീസുകളിലും  ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അടിയന്തര ഘട്ടമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പായി മാറ്റാവുന്ന കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ താക്കോലുകൾ വാങ്ങി സൂക്ഷിക്കുവാൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തി. ആംബുലൻസുകൾ, ജെസിബി, ക്രയിൻ, ആശുപത്രികൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുകയും നടത്തിപ്പുകാരോട് സജ്ജരായിരിക്കാൻ നിർദേശം നൽകുകയുംചെയ്തു. 
റോഡു തടസ്സങ്ങളുണ്ടായാൽ അത് നീക്കംചെയ്യുന്നതിന് മറ്റു സർക്കാർ വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രകൃതിക്ഷോഭം ഉണ്ടായാൽ നേരിടുന്നതിന് റൂറൽ പൊലീസും തയ്യാറാണെന്ന് പൊലീസ് വൃത്തങ്ങളുംവ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പുതിയ ഉപകരണങ്ങളും എത്തിച്ചേർന്നിട്ടുണ്ട്.  മറ്റു ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങളെത്തിക്കാൻ താലൂക്ക് ഓഫീസിൽ കൗണ്ടർ തുറന്നു. ഫോൺ:- 0474-2454623.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top