16 September Monday

ആത്മഹത്യാ പ്രേരണാക്കുറ്റം; യുവാവ് റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

അഭിജിത്

എഴുകോൺ
യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഓടനാവട്ടം ചെപ്ര പുള്ളാടി വത്സലഭവനിൽ അഭിജിത് (24)ആണ് അറസ്റ്റിലായത്. ഓടനാവട്ടം ചെപ്ര ശ്രീജ വിലാസത്തിൽ ശ്രീജ (19)ആത്മഹത്യചെയ്ത സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞവർഷം ഏപ്രിൽ 22നാണ് ശ്രീജ ആത്മഹത്യ ചെയ്തത്. 
ശ്രീജയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. പ്രണയത്തിലായിരുന്ന ശ്രീജയും അഭിജിത്തും തമ്മിലുള്ള പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഒരു വർഷത്തിനു ശേഷവും പ്രതിയെ അറസ്റ്റ്ചെയ്തിരുന്നില്ല. തുടർന്ന് ശ്രീജയുടെ വീട്ടുകാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രധാന വാർത്തകൾ
 Top