14 June Monday

ഓട്ടോ–-ടാക്‌സി തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
കൊല്ലം
ഓട്ടോ–-ടാക്‌സി ലൈറ്റ്‌ മോട്ടോഴ്‌സ്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക്‌ മുന്നിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലും ധർണ നടത്തി. പെട്രോളിന്റെയും ഡീസലിന്റെയും വിലവർധന പിൻവലിക്കുക, ഇൻഷുറൻസ്‌ പ്രീമിയം വർധന പിൻവലിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽനിന്ന്‌ നീക്കം ചെയ്യുന്നത്‌ ഒഴിവാക്കി 20 വർഷമാക്കി നിശ്ചയിക്കുക, കേന്ദ്രത്തിന്റെ തൊഴിലാളി–-ജന ദ്രോഹ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. 
 ചിന്നക്കട പെട്രോൾ പമ്പിന്‌ മുന്നിൽ  ജില്ലാ പ്രസിഡന്റ്‌ എക്‌സ്‌ ഏണസ്റ്റ്‌ ഉദ്‌ഘാടനംചെയ്‌തു. ജി ലാലുമണി, പി ദിലീപ്‌, കെ അശോകൻ, ടി പുഷ്‌പരാജൻ, വി എൽ ബിജു, മോഹൻരാജ്‌, മധു എന്നിവർ സംസാരിച്ചു. 
ചാത്തന്നൂർ ഏരിയയിൽ എട്ട്‌ കേന്ദ്രങ്ങളിൽ ധർണ നടന്നു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ കെ സേതുമാധവൻ ഉദ്‌ഘാടനംചെയ്‌തു. കൊല്ലം ഈസ്റ്റ്‌ ഏരിയയിൽ 13 കേന്ദ്രങ്ങളിൽ ധർണ നടത്തി. പത്മനാഭൻ ഉദ്‌ഘാടനംചെയ്‌തു.  കൊട്ടാരക്കര ഏരിയയിൽ 13 കേന്ദ്രങ്ങളിൽ ധർണ നടത്തി. സി മുകേഷ്‌ ഉദ്‌ഘാടനംചെയ്‌തു.  കുന്നിക്കോട്‌  ഒമ്പതു കേന്ദ്രങ്ങളിൽ ധർണ നടത്തി. എസ്‌ വിക്രമൻ ഉദ്‌ഘാടനംചെയ്‌തു. 
കരുനാഗപ്പള്ളിയിൽ  പി ആർ വസന്തൻ ഉദ്‌ഘാടനംചെയ്‌തു. പുനലൂരിൽ ഏരിയയിൽ എട്ടു കേന്ദ്രങ്ങളിൽ ധർണ നടത്തി. എം എ രാജഗോപാൽ ഉദ്‌ഘാടനംചെയ്‌തു. അശോകൻ സംസാരിച്ചു. പത്തനാപുരത്ത്‌ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്‌ഘാടനംചെയ്‌തു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top