21 September Saturday

എസ് ഗോപാലകൃഷ്ണപിള്ളയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

 

എഴുകോൺ
സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗവും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എസ് ഗോപാലകൃഷ്ണപിള്ളയുടെ രണ്ടാമത് അനുസ്മരണ ദിനം സിപിഐ എം ഓടനാവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആചരിച്ചു. 
മുട്ടറയിൽ നടന്ന അനുസ്മരണ സമ്മേളനം  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ജി തുളസീധരൻ അധ്യക്ഷനായി. ലോക്കൽ  സെക്രട്ടറി കെ സോമശേഖരൻ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ മുരളി മടന്തകോട്, ആർ പ്രേമചന്ദ്രൻ, ബി സനൽകുമാർ, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top