19 October Saturday
തോക്കുചൂണ്ടി മാലപൊട്ടിക്കല്‍

സത്യദേവിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
സ്വന്തം ലേഖകന്‍
കൊട്ടാരക്കര
ബൈക്കില്‍ കറങ്ങി തോക്കുചൂണ്ടി മാല പൊട്ടിക്കല്‍ പരമ്പരയിലെ മുഖ്യപ്രതി സത്യദേവിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. സുരക്ഷാകാരണങ്ങളാൽ കൊട്ടാരക്കര സബ്ജയിൽ സൂപ്രണ്ട് കെ സോമരാജൻ ജയിൽ ഡിജിപിക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. കൂടാതെ മറ്റു സ്റ്റേഷൻ പരിധിയിലെ കവർച്ചയിൽക്കൂടി സത്യദേവിനെ പ്രതി ചേർക്കുന്നതിനായി പൊലീസ് കോടതിയെ സമീപിച്ചു. പട്ടത്താനം, കർബല, ബീച്ച് റോഡ്, ആൽത്തറമൂട്, മുളവന, കുഴിമതിക്കാട് എന്നിവിടങ്ങളിലാണ് നാലംഗ ഉത്തരേന്ത്യൻ ക്രിമിനല്‍സംഘം വഴിയാത്രക്കാരില്‍നിന്ന് മാല പൊട്ടിച്ചത്. കുഴിമതിക്കാട് ജങ്ഷനു സമീപം കോമളാദേവിയുടെ മാലപൊട്ടിച്ച കേസിൽ മാത്രമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. വൻകവർച്ച ലക്ഷ്യമാക്കി കേരളത്തിലെത്തിയ സംഘത്തിലെ മറ്റ് മൂന്നുപേർക്കായി റൂറൽ പൊലീസ് സ്പെഷ്യൽ സ്ക്വാഡ് ന്യൂഡൽഹിയിൽ തങ്ങുകയാണ്. ഇവരുടെ വീടും താവളവും നിരീക്ഷണത്തിലാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top