02 June Tuesday

ഇന്നു പായാം, നാളെയുണ്ണാം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

ഡിടിപിസിയുടെ ഓണം വാരാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി ജെ മേഴസിക്കുട്ടിഅമ്മയ്‌ക്ക്‌ കരടി ഹസ്‌തദാനം നൽകുന്നു. എംഎൽഎമാരായ എം നൗഷാദ്‌്‌, എം മുകേഷ്‌ , കലക്ടർ ബി അബ്‌ദുൽ നാസർ എന്നിവർ സമീപം

 ബീച്ചിൽ കരടിയിറങ്ങി
കൊല്ലം
തന്നനൈ താനനൈ, തന്നാന തനൈ...താനിന്നം താനായി തന്നാനോ... 
പഴയകാലത്ത്‌ നാട്ടിടങ്ങളിൽ ഓണക്കാലത്ത്‌ കേട്ടിരുന്ന ഈ ഈരടികൾ തിങ്കളാഴ്‌ചയുടെ സായാഹ്‌നത്തിൽ കൊല്ലം ബീച്ചിന്‌ പുതുമയായി. 
ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ ഒരുക്കിയ ഓണാഘോഷത്തിന്റെ ഭാഗമായാണ്‌ അതിപുരാതനമായ  കരടികളിയുടെ പുനരാവിഷ്‌കാരം അരങ്ങേറിയത്‌. ചവറ അരിനല്ലൂർ കരടികളി സംഘമാണ്‌ കരടികളി ഒരുക്കിയത്‌. 
മൂന്നു പതിറ്റാണ്ടു മുമ്പ്‌ സർവസാധാരണമായിരുന്നു കരടികളി. പിന്നീട്‌ കേരളത്തിന്റെ  ഈ കലാരൂപവും അന്യമായി.
 ജില്ലയിൽ ഇപ്പോൾ കരടികളി സംഘമുള്ളത്‌ അരിനല്ലൂരിൽ മാത്രമാണെന്ന്‌ സംഘാടകൻ വേണു കോട്ടയ്‌ക്കാട്ട്‌ പറഞ്ഞു. ഉത്രാടം മുതൽ ചതയം വരെ വീടുകൾ തോറുമാണ്‌ കരടികളി. പൈസയും ലഭിക്കും. വേഷമാണ്‌ ആകർഷകം. കുറഞ്ഞത്‌ മൂന്നുപേരെങ്കിലും കരടിയാകും. ഓല രണ്ടായി കീറി ഈർക്കിൽ കളഞ്ഞശേഷം കഴുത്തിലും അരയിലുമായി കെട്ടും. 
പാളകൊണ്ടും പാലത്തടികൊണ്ടുമാണ്‌ കരടിത്തല നിർമിക്കുക. കാലം മാറിയപ്പോൾ കരടിത്തല ഇപ്പോൾ മാസ്‌ക്‌ കൊണ്ടും നിർമിക്കും. പത്തോളം പേർ കരടിപ്പാട്ട്‌ പാടാൻ ഉണ്ടാവും. സമകാലീന സംഭവങ്ങളും പുരാണകഥകളും പാട്ടിന്റെ പ്രമേയമാകാറുണ്ട്‌.
 
 
പൂവിളിയുമായി നാടും നഗരവും 
സ്വന്തം ലേഖകൻ
കൊല്ലം
തിരുവോണത്തിന്‌ ഇനി ഒരുനാൾ.  ഉത്രാടപ്പാച്ചിലിലാണ്‌  നാടും നഗരവും ചൊവ്വാഴ്‌ച. ഓണക്കോടിയും സാധനങ്ങളും  വാങ്ങിക്കൂട്ടാനുള്ള തിക്കും തിരക്കുമാണ്‌ എല്ലായിടങ്ങളിലും. കൊല്ലം, കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ തുണിക്കടകളിലെ തിരക്കിന്‌ ഇന്നലെയും കുറവില്ല.  സദ്യയ്‌ക്കുള്ള  പച്ചക്കറികളാണ്‌ ഉത്രാടത്തിൽ മലയാളികൾ വാങ്ങിക്കൂട്ടുന്നത്‌. ഇത്തവണ  ജൈവ പച്ചക്കറികൾ വിപണിയിൽ മാസ്‌ എൻട്രി നടത്തിയിരുന്നു. വിഷരഹിതമായ സദ്യയൊരുക്കാൻ വൻ തോതിൽ ആളുകൾ ജൈവ പച്ചക്കറി വാങ്ങിയത്‌ കർഷകർക്കും ആശ്വാസമായി. 
സഹകരണ ഓണച്ചന്തകളിലും വിഎഫ്‌പിസികെയുടെയും ഹോർട്ടികോർപിന്റെയും വിപണികളിലുമാണ്‌ ജൈവ പച്ചക്കറികൾ കൂടുതൽ ലഭിക്കുക.   ഓ-ണക്കാ-ലത്ത്-- - 200 ടൺ- പച്ചക്കറി-യാ-ണ്- ഹോർ-ട്ടി-കോർ-പ്‌-- സം-ഭരി-ച്ചത്‌.  
സപ്ലൈകോ- ഔ-ട്ട്--ലെറ്റു-കൾ,- 105 കൃ-ഷി-ഭവനു-കൾ- ഒരു-ക്കു-ന്ന പച്ചക്കറി- മേളകൾ,- വി-എഫ്--പി-സി-കെ ഷോ-പ്പു-കൾ എന്നി-വി-ടങ്ങളി-ലൂ-ടെ വി-ലക്കു-റവിൽ- നാ-ടൻ- പച്ചക്കറി-കൾ- ലഭി-ക്കും.- ഹോർ-ട്ടി-കോർ-പ്‌-- ജി-ല്ലയിൽ- 65 ഷോ-പ്പു-ം തുറന്നിരുന്നു.  ബേക്കറികളിലും പൂക്കടകളിലും വരെ തിരക്കോടു തിരക്കാണ്‌. വഴിയോരക്കച്ചവടമാണ്‌ പൊടിപൊടിക്കുന്നത്‌. മഴനാളുകൾ വഴിയോരക്കച്ചവടത്തെ ബാധിച്ചിരുന്നു. രണ്ടുദിവസമായി മഴയ്‌ക്ക്‌ ശമനം വന്നതോടെ കമ്പോളങ്ങളും തിരക്കിന്റെ ഇടങ്ങളായി. 
സർക്കാർ സംവിധാനങ്ങളെല്ലാം ഉഷാറായി പ്രവർത്തിക്കുന്നുണ്ട്‌. കൺസ്യൂമർ ഫെഡും  സപ്ലൈകോയും സബ്‌സിഡി നിരക്കിൽ 13 ഇനം ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്‌തുവരുന്നു.  സഹകരണ സ്ഥാ-പനങ്ങളു-മാ-യി- ചേർ-ന്ന്- കൺ-സ്യൂ-മർ- ഫെഡ്-- 341 ഔട്ട്‌ലെറ്റു-കളാ-ണ്- ഒരുക്കിയിട്ടുള്ളത്‌.- 2,-55,750 ഗു-ണഭോക്താ-ക്കൾ-ക്കാണ്‌-- ഇതി-ന്റെ പ്രയോ-ജനം.  ജില്ല–- താലൂക്ക്‌ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ ഓണം ഫെയറുകളിലും വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.  ഖാദി, ഹാൻടെക്‌സ്‌ എന്നിവയുടെ ഷോ റൂമുകളിലും റിബേറ്റ്‌ നിരക്കിൽ തുണിത്തരങ്ങൾ വാങ്ങാനും കൂടുതൽ പേർ എത്തുന്നു. വിവിധ ക്ഷേമ പെൻഷൻ ഉൾപ്പെടെ വിതരണംചെയ്യാൻ സർക്കാർ നടപടി സ്വീകരിച്ചതും കമ്പോളത്തിന്‌ ഉണർവേകി. അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ 2000 രൂപ ധനസഹായമായി നൽകിയതും  ആശ്വാസമായി.
പ്രധാന വാർത്തകൾ
 Top