19 September Saturday

മഴക്കെടുതി

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
ചവറ
പന്മന പ്രദേശങ്ങളില്‍ വീടുകള്‍ക്കും കാലിത്തൊഴുത്തുകള്‍ക്കും കേടുപാട് സംഭവിച്ചു. ഭരണിക്കാവ് രോഹിണി മന്ദരിത്തില്‍ സരിത, പന്മന മാവേലി ചീരാളത്ത് കോളനിയില്‍ മൂന്നാംവീട്ടില്‍ അയൂബ് എന്നിവരുടെ ഓടിട്ട വീടുകളുടെ അടുക്കള പൂര്‍ണമായും തകര്‍ന്നു.  ഭരണിക്കാവ് മാണിക്യക്കുന്നേല്‍ വീട്ടില്‍ ദിറാറിന്റെ ആട്‌ തെങ്ങുവീണ്‌ ചത്തു. 
തേവലക്കരയില്‍ സ്വകാര്യ ആശുപത്രിയിലെ വാഹനങ്ങൾ സൂക്ഷിക്കുന്ന ഷെഡിന്റെ പുറത്ത് ആഞ്ഞിലി മരം വീണ് ഷെഡ് തകര്‍ന്ന് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി.  പന്മന മിടാപ്പള്ളിയില്‍ നീലിയാടി, വല്ലാറ്റിന്‍ മുക്ക് എന്നിവിടങ്ങളില്‍ വെള്ളം കയറി. പ്രദേശത്തെ മിക്ക വീടുകളിലും ഉള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്‌. രോഗബാധിതരായവരെ  ബന്ധുവീടുകളിലേക്ക് മാറ്റി. സമീപത്തുകൂടി പോകുന്ന ഓടയ്ക്ക് വീതിയില്ലാത്തതും ഓടയ്ക്ക് മൂടിയിട്ടതിനാലും വെളളത്തിന് ഒഴുകാന്‍ പറ്റാതെ വീടുകളിലേക്ക്  വെള്ളം വ്യാപിക്കുന്നതാണ് പ്രദേശം വെള്ളക്കെട്ടാകാന്‍ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പന്മന കൊതുക് മുക്കിനു സമീപത്ത് വെള്ളക്കെട്ടായി മാറിയത് പരാതിക്കിടയാക്കി. ഇവിടെ ഓട അടച്ചതാണ് വെള്ളം കയറാന്‍ കാരണം. പൊലീസ്‌ എത്തി നാട്ടുകാരുടെ സഹായത്തോടെ ഓട വെട്ടിത്തെളിച്ച്  വെള്ളക്കെട്ടിനു പരിഹാരമുണ്ടാക്കി.  
 
ചിത്രം: ചവറ ഭറണിക്കാവ് രോഹിണിയുടെ വീടിന്റെ അടുക്കള തകര്‍ന്ന നിലയില്‍. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top