26 September Saturday
സാംനഗറിൽ കോവിഡ്‌ വ്യാപനം

കുളത്തൂപ്പുഴ പൊലീസ്‌ ഇൻസ്‌പെക്ടർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകന്‍Updated: Monday Aug 10, 2020
കുളത്തൂപ്പുഴ
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കം മൂന്നു ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. 
കുറെ ദിവസമായി ദിവസവും രോഗം റിപ്പോർട്ട് ചെയ്യുന്ന സാംനഗറിൽ പട്രോളിങ്ങിനെത്തവെ പ്രദേശവാസിയായ മധ്യവയസ്‌കനുമായി ഇൻസ്‌പെക്ടർ  സംസാരിച്ചിരുന്നു. സമീപവാസിയായ യുവാവിനെ ജാമ്യത്തിലെടുക്കാൻ മധ്യവയസ്‌കൻ പൊലീസുകാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ്‌ ഇൻസ്‌പെക്ടറും പൊലീസുകാരും നിരീക്ഷണത്തിലായത്‌.  സാംനഗറിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ മധ്യവയസ്‌കന്റെ  മകൾക്കും ഭാര്യയ്‌ക്കും ഭാര്യാ മാതാവിനും രോഗം സ്ഥിരീകരിച്ചു.  മൂന്നു ദിവസത്തെ ഇടവേളക്കുശേഷം സാംനഗർ പ്രദേശത്ത്  രണ്ടു ദിവസമായി ഒമ്പതു പേർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സാമ്പിൾ ശേഖരിച്ച നിരവധി പേരുടെ പരിശോധനാ ഫലം വരാനിരിക്കെ, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ സാമ്പിളുകൾ തിങ്കളാഴ്ച ശേഖരിക്കാൻ സൗകര്യമൊരുക്കിയതായി  സാമൂഹ്യാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ  പ്രകാശ് അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top