19 September Saturday

വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കടയ്ക്കൽ
ചിതറ പുതുശ്ശേരിയിൽ വീട് തകർന്നു. കാക്കാംകുന്ന് നാലു സെന്റ് കോളനിയിൽ റൈസ മൻസിലിൽ സൈഫുനിസയുടെ വീടാണ് തകർന്നത്.  സൈഫുന്നിസയും ഭർത്താവ് റിയാസും മകൻ മുഹമ്മദ് ആസിഫും വീടിന്റെ മുൻവശത്തെ  മുറിയിയിൽ ടിവി കണ്ടിരിക്കുകയായിരുന്നു. മകൾ റൈസ അയൽവീട്ടിലായിരുന്നു. 
പഞ്ചായത്ത് പ്രസിഡന്റ് ഉമൈബ സലാം, വൈസ് പ്രസിഡന്റ് ഗഗാറിൻ,  രഞ്ജു വട്ടലിൽ,  സുധാകരൻ, സിപിഐ എം മതിര ലോക്കൽ സെക്രട്ടറി പ്രഭാകരൻപിള്ള,  വിപിൻ എന്നിവർ വീട് സന്ദർശിച്ചു. കൊച്ചു മുള്ളിക്കാട് റോഡിൽ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റി. റോഡിലേക്ക് വശങ്ങളിലെ മണ്ണിടിഞ്ഞു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്‌. 
 
ചിത്രം 
കാക്കാംകുന്ന് നാലുസെന്റ് കോളനിയിൽ തകർന്ന സൈഫുനിസയുടെ വീട്

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top