18 November Monday

കാറ്റിലും മഴയിലും കനത്ത നാശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019
എഴുകോൺ/പുനലൂർ
കനത്ത മഴയിലും കാറ്റിലും ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത നാശം.  മഴയ്‌ക്കൊപ്പമെത്തിയ കാറ്റാണ്‌ കൂടുതൽ നാശം വിതച്ചത്‌.  
എഴുകോണിൽ അങ്കണവാടിക്കു മുകളിൽ റബർമരങ്ങൾ വീണു. കോട്ടാത്തല ഏറത്തുവടക്ക് അങ്കണവാടിക്കു മുകളിലാണ് വെള്ളിയാഴ്ച പകൽ 11ന് മരങ്ങൾ വീണത്. അവധിയായതിനാൽ വൻ അപകടം ഒഴിവായി. 
പുനലൂരിൽ ശക്തമായ മഴയിൽ വീടിനോടു ചേർന്ന വലിയ മൺതിട്ട ഇടിഞ്ഞുവീണു. വീടിന്റെ പിൻവശത്തെ ഷെഡ്ഡ്‌ തകർന്നു. ആളപായമില്ല. പുനലൂർ മുരുകൻകോവിലിനടുത്ത് വിളക്കുടി  മഞ്ഞമൺകാല കൊല്ലൂർ വീട്ടിൽ തങ്കമണിയുടെ വീടിന്റെ അടുക്കള വശത്തെ ടിൻ ഷീറ്റ് മേഞ്ഞ ഷെഡ്ഡിനു മുകളിലേക്കാണ്  കൂറ്റൻ മൺതിട്ട ഇടിഞ്ഞ് കല്ലുകളും മണ്ണും പതിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെയാണ് സംഭവം.  മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.  മഴ തുടർന്നാൽ മൺതിട്ട കൂടുതൽ ഇടിയുന്ന നിലയിലാണ്. വിളക്കുടി വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം സന്ദർശിച്ചു.
 
 
പ്രധാന വാർത്തകൾ
 Top