18 June Friday
ജനകീയ ഹോട്ടൽ തുറന്നു

ഊണിന്‌ 25 രൂപ മതി

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

മരുതമൺപള്ളിയിലെ ജനകീയ ഹോട്ടൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
ജെസി റോയി ഉദ്ഘാടനംചെയ്യുന്നു

 ഓയൂർ

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി പൂയപ്പള്ളി പഞ്ചായത്തിലെ മരുതമൺപള്ളിയിൽ ജനകീയ ഹോട്ടൽ തുറന്നു. പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെയാണ്‌ തുടങ്ങിയത്‌. ശക്തി, കീർത്തി എന്നീ കുടുംബശ്രീ യൂണിറ്റുകളിലെ അഞ്ചുപേരടങ്ങുന്ന സംരഭകഗ്രൂപ്പിനാണ്  നടത്തിപ്പു‌ ചുമതല.
ഇരുന്ന് ഊണ് കഴിക്കാനുള്ള സൗകര്യമുണ്ടെങ്കിലും ലോക്ഡൗൺ ആയതിനാൽ പാഴ്സൽ സർവീസ് മാത്രമാണ് തുടക്കത്തിലുള്ളത്. 25 രൂപയാണ്‌ വില.  ലോക്ഡൗൺ പിൻവലിക്കുന്നതോടെ ഇരുന്നു കഴിക്കാനുള്ള സൗകര്യമുണ്ടാകും. 20 രൂപയ്ക്ക് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. 
പഞ്ചായത്ത് പ്രസിഡന്റ്‌ ജെസി റോയി ഉദ്‌ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ എം വിശ്വനാഥപിള്ള, സെക്രട്ടറി ആർ രാജേഷ്, സിഡിഎസ് ചെയർപേഴ്സൺ സുധർമാ സത്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബി ബിന്ദു, ബി ജയൻ, ജയാ രാജേന്ദ്രൻ, അന്നമ്മാ ബേബി, ജി ഉദയകുമാർ, ടി എസ് ആതിര, വി സരിത, ടി എസ് പത്മകുമാർ, വൈ രാജൻ, പ്രഭാബാബു, രജനിബാബു, ശ്യാമള എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top