കുണ്ടറ
പേരയം എൻഎസ്എസ് സ്കൂളിന്റെ പേര് കാത്തുസൂക്ഷിച്ച് മൂന്നുപേർ എസ്എസ്എൽസി പരീക്ഷ എഴുതി. ഭിന്നശേഷി വിദ്യാർഥിയായ വർഷ വരദരാജൻ, എസ് അഭിനവ്, വൈ രാധിക എന്നിവരാണ് ജില്ലയിൽ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്ന സ്കൂളിൽ ഇത്തവണ പരീക്ഷയ്ക്കിരുന്നത്.
നിരവധി വിദ്യാർഥികൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകിയതിന്റെ ചരിത്രമുള്ള വിദ്യാലയമാണിത്. എന്നാൽ, കാലക്രമേണ ക്ഷയിക്കുകയായിരുന്നു. നിലവിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 18 വിദ്യാർഥികളാണുള്ളത്. നഷ്ടത്തിലുള്ള സ്കൂളുകൾ ഉൾപ്പെടെ സംരക്ഷിക്കപ്പെടണം എന്ന എൽഡിഎഫ് സർക്കാരിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ നിലനിന്നുപോരുന്നത്. 2020–-21 അധ്യയനവർഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നടത്താത്തത് ഡിവിഷൻ ഒഴിവാകാൻ കാരണമായി. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ തങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. സംശയങ്ങൾ ദൂരീകരിക്കുന്നതിന് പ്രധാനാധ്യാപിക മീനാകുമാരി ബ്രഹ്മാനന്ദൻ ഏറെ സഹായിച്ചെന്നും കുട്ടികൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..