23 January Wednesday

ലിങ്ക് റോഡ്– ഓലയിൽക്കടവ് ഫ്ളൈ ഓവർ: 17 പൈൽ ക്യാപ്‌ പൂർത്തിയായി

സനൽ ഡി പ്രേംUpdated: Wednesday Jan 9, 2019
കൊല്ലം
നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരവും അഷ്ടമുടിക്കായൽ ടൂറിസത്തിന‌് മുതൽക്കൂട്ടുമാകുന്ന ആശ്രാമം ലിങ്ക‌് റോഡ‌് മൂന്നാം ഘട്ട നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ആശ്രാമം ലിങ്ക് റോഡിന് അനുബന്ധമായി അഷ്ടമുടിക്കാ
യലിന്റെ തീരത്തുകൂടി ഓലയിൽക്കടവിൽ ചേരുന്ന ഫ്ളൈ ഓവറിന്റെ 17 പൈൽ ക്യാപ്പുകളുടെ നിർമാണം പൂർത്തിയായി. 11 തൂണുകളുടെ നിർമാണം പുരോഗമിക്കുന്നു.   
തൂണുകളുടെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗിർഡറുകളുടെ വാർപ്പ‌് രണ്ടിടത്ത‌് പൂർത്തിയായി.  ആശ്രാമം ലിങ്ക‌് റോഡ‌് രണ്ടാം ഘട്ടം അവസാനിക്കുന്ന ബോട്ടുജെട്ടി ഭാഗത്തുനിന്ന‌് അഷ്ടമുടിക്കായലിൽകൂടി ഓലയി
ൽക്കടവിൽ ചേരുന്ന 1.1 കിലോ മീറ്റർ ഫ‌്ളൈ ഓവറാണ‌് മൂന്നാം ഘട്ടമായി നിർമിക്കുന്നത‌്. തുട
ക്കത്തിൽ 70 മീറ്റർ കരയാണ‌്. ബജറ്റിൽ അനുവദിച്ച 102 കോടി വിനിയോഗിച്ചാണ‌് നിർമാണം.  മൂന്നാം ഘട്ടം 2020 ജൂണിനു 
മുമ്പ‌് പൂർത്തീകരിക്കുകയാണ‌് ലക്ഷ്യം.  പദ്ധതി പൂർത്തീക
രണത്തിന് 30 മാസമാണ് കാലാവധി. 
ഫ‌്ളൈ ഓവറിന‌് ആകെ 39 തൂണുണ്ടാകും. ഓരോ തൂണിന്റെയും അടിയിൽ നാലുവീതം എന്ന ക്രമത്തിൽ 158 പൈലും ഉണ്ടാകും. ജൂൺ, ജൂലൈ മാസത്തെ മഴയ‌്ക്കുശേഷം ഫ‌്ളൈ ഓവറിന്റെ സ്ലാബ‌് നിർമാണം ആരംഭിക്കും. ടിഎസ് കനാലിനു  കുറുകെയാണ് ഫ്ളൈ ഓവർ കടന്നുപോകുന്നത്. കൊല്ലം ബൈപാസിന്റെ കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക‌്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല.  തീരസംരക്ഷണ നിയമത്തിന് അനുസൃതമായ പദ്ധതിക്ക് സ്ഥലമെടുപ്പ് വേണ്ടിവന്നില്ലെന്നതും പ്രത്യേകതയാണ്. 
മൂന്നാം ഘട്ടത്തിന‌് അനുബന്ധമായി ഓലയിൽക്കടവിൽനിന്ന‌് ആരംഭിച്ച‌് തോപ്പിൽക്കടവിൽ ചേരുന്ന  ലിങ്ക‌് റോഡ‌് നാലാം ഘട്ടം 1700 മീറ്റർ ഫ‌്ളൈ ഓവർ പദ്ധതി മാർച്ചിനു മുമ്പ‌് ടെൻഡർ ചെയ്യാനുള്ള നടപടി പുരോഗമിക്കുന്നു. 
പൊതുമരാമത്തു വകുപ്പ‌് സർവേയും മണ്ണുപരിശോധനയും പൂർത്തിയാക്കി. പ്രോജക്ട‌് റിപ്പോർട്ട‌് വൈകാതെ സർക്കാരിനു സമർപ്പിക്കും.  പദ്ധതിക്കായി ചെലവാകുന്ന 150 കോടിക്ക‌് കിഫ‌്ബി തത്വത്തിൽ അംഗീകാരം നൽകി. തേവള്ളിപ്പാലത്തിന്റെ അടിയിലൂടെയാണ‌് ഫ‌്ളൈ ഓവർ കടന്നുപോകുന്നത‌്. ഓലയിൽക്കടവിൽനിന്ന് ആരംഭിച്ച് എൻസിസി ഓഫീസ്, ജലദർശിനി പരിസ
രത്തുകൂടി ദേശീയപാതയിൽ ആനന്ദവല്ലീശ്വരത്തിനു സമീപം തോപ്പിൽകടവ് വളവിൽ ചേരും വിധമാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. തേവള്ളി മിൽമ ഡെയറിയുടെ സമീപത്തെ ഇടറോഡ് ഫ്ളൈ ഓവറുമായി ബന്ധിപ്പിക്കും. 
നാലാം ഘട്ടവും കൊല്ലം ബൈപാസും പൂർത്തിയാകുന്നതോടെ കൊല്ലം നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയക്ക് സമാന്തര പാതയാകും.  ഹൈസ്കൂൾ ജങ്ഷൻ, കലക്ടറേറ്റ് എന്നിവിടങ്ങളിൽനിന്ന് വാഹനങ്ങൾക്ക് ഇടറോഡുകളിലൂടെ തിരിഞ്ഞ് ഫ്ളൈ ഓവറിൽ പ്രവേശിച്ച് നഗരത്തിലെ തിരക്കിൽ പെടാതെ പോകാനാകും. 
പദ്ധതിയുടെ ഭാഗമായി ദേശീയപാതയിൽ കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപത്തുനിന്ന് നാണി മെമ്മോറിയൽ ആശുപത്രിക്കു മുന്നിലൂടെ ഓലയിൽക്കടവിലേക്കുള്ള റോഡും രണ്ട് ഇടറോഡുകളും വീതി കൂട്ടും. 
ഒരുകോടി ചെലവുവരുന്ന 
പദ്ധതി ഓണത്തിശേഷം ടെൻഡറാകും. ആശ്രാമം ക്രൈം ബ്രാഞ്ച‌് ഓഫീസിനു സമീപത്തുനിന്നു 
തുടങ്ങി കെഎസ‌്ആർടിസി ഡിപ്പോയ‌്ക്കു മുന്നിൽ അവസാനിക്കുന്ന 650 മീറ്റർ ഒന്നും രണ്ടും ഘട്ടം ലിങ്ക‌് റോഡ‌് പദ്ധതി പി കെ ഗുരുദാസൻ എംഎൽഎയായിരുന്ന കാലത്താണ‌് യാഥാർഥ്യമായത‌്. ലിങ്ക്റോഡ് വിപുലീകരണ പദ്ധതി അഷ്ടമുടിക്കായൽ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര വികസനത്തിനും വഴിയൊരുക്കും. 
 
പ്രധാന വാർത്തകൾ
 Top